‘സിനിമയില്‍ അവസരത്തിനായി കിടപ്പറ പങ്കിടാന്‍ ചിലര്‍ നിര്‍ബന്ധിക്കുന്നു’; നിയമ നടപടി അനിവാര്യമെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍
സിനിമാ മേഖലയില്‍ സ്ത്രീകള്‍ ലിംഗവിവേചനം നേരിടുന്നതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍. സിനിമ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. സിനിമ മേഖലയിലെ അനീതികള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമ നടപടികള്‍ വേണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
അവസരത്തിനായി ചിലര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിക്കുന്നതായി ചിലര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി. പ്രമുഖരായ പലര്‍ക്കും അപ്രഖ്യാപിത വിലക്കുണ്ട്.
സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.കുറ്റവാളികളെ സിനിമ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തണം. ഇതിനുള്ള അധികാരം ട്രൈബ്യൂണലിന് നല്‍കണമെന്നും 300 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ജസ്റ്റിസ് ഹേമയ്ക്ക് പുറമേ നടി ശാരദ, കെ ബി വത്സല കുമാരി എന്നിവര്‍ കമ്മീഷനിലുണ്ട്. നടി ആക്രമിക്കപ്പട്ടതിന് പിന്നാലെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന സര്‍ക്കാരാണ് കമ്മിഷനെ ചുമതലപ്പെടുത്തിയത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം