'ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ്'; പ്രായം പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

'ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ്'; പ്രായം  പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
Published on

ഉത്രവധക്കേസ് വിധിക്കെതിരെ ജസ്റ്റിസ് ബി.കെമാല്‍ പാഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി നിരീക്ഷിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നു. പ്രതിയുടെ പ്രായവും, മുന്‍കാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു പ്രതികരണം.

ഇതുപോലെ വധശിക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റൊരു കേസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല. വലിയ ആസൂത്രണം നടന്നിട്ടുള്ള സംഭവമാണ്. ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ് കൊടുക്കേണ്ടത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ് എന്നും, പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ലെന്ന നിയമമൊന്നുമില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

വധശിക്ഷയെ എതിര്‍ക്കുന്നവരും അപരിഷ്‌കൃതമെന്ന് പറയുന്നവരുമുണ്ട്. സ്വന്തം വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴേ അവരൊക്കെ പഠിക്കൂ. വധശിക്ഷ നടപ്പാക്കുന്ന മറ്റ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. പ്രതിയുടെ കുടുംബത്തിനും സംഭവത്തില്‍ പങ്കുണ്ട്. പ്രതിയുടെ പിതാവിനെതിരെ കേസെടുക്കാത്തത് എന്താണെന്നും ജസ്റ്റിസ് കെമാല്‍ പാഷ ചോദിച്ചു.

'ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ്'; പ്രായം  പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
ഉത്ര വധക്കേസ്: 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം', പ്രതി സൂരജിന് ഇരട്ടജീവപര്യന്തം
'ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ്'; പ്രായം  പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് പ്രായം പരിഗണിച്ച്, ജീവപര്യന്തം 17 വര്‍ഷം തടവിന് ശേഷം; തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം

Related Stories

No stories found.
logo
The Cue
www.thecue.in