കട്ടിലില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുകയാണ്, മൂത്രമൊഴിക്കാന്‍ കുപ്പി; സിദ്ദീഖ് കാപ്പന് ചികില്‍സാ നിഷേധമെന്ന് കുടുംബം

Journalist Siddique Kappan
Journalist Siddique Kappan
Published on

ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ കഴിയവേ കൊവിഡ് ബാധിതനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ചികില്‍സാ നിഷേധമെന്ന് കുടുംബം. സിദ്ദീഖ് കാപ്പനെ കട്ടിലില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. ശുചിമുറിയില്‍ പോകാന്‍ അനുവാദമില്ല. ഭാര്യ റെയ്ഹാനയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

മൂന്ന് ദിവസമായി ഇതാണ് അവസ്ഥ. മൂത്രമൊഴിക്കാനായി കുപ്പിയാണ് നല്‍കിയതെന്നും കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. നല്ല പരിചരണമാണ് ലഭിക്കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കാപ്പന്‍ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഈ കാര്യങ്ങളെല്ലാം പറഞ്ഞതെന്നും ഭാര്യ കഴിഞ്ഞ ദിവസം സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകനാണ് കുടുംബത്തെ വിവരമറിയിച്ചത്.

മഥുരയിലെ കെ.എം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് കാപ്പന്‍. കാപ്പന്റെ ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. കൃത്യമായ ചികിത്സ നല്‍കണമെന്നും ഇപ്പോഴുള്ള ആശുപത്രിയില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കാപ്പന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ 20ന് മഥുര ജയിലിലെ ബാത്ത് റൂമില്‍ കാല്‍തെന്നി വീഴ് താടി പൊട്ടിയിരുന്നതായി ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹത്രാസില്‍ ദളിത് യുവതി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ് സിദ്ദീഖ് കാപ്പന്‍ യുപിയിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in