ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്രക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം. അഞ്ച് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തിയാണ് ജയിലില്‍ അടച്ചിരുന്നത്.
മാതാവിനെയും അടുത്ത ബന്ധുക്കളെയും ഡോക്ടറെയും കാണാം. മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ജാമ്യം രണ്ട് ദിവസം മാത്രമായി ചുരുക്കണമെന്ന യു.പി സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.
ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. ദേശദ്രോഹ കുറ്റവും യു.എ.പിഎയും ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് യു.എ.പി.എ ചുമത്തിയത്.