ജോ ബൈഡന്‍ വിജയത്തിനരികെ, വിസ്‌കോണ്‍സിനിലും മുന്നേറ്റം, വീണ്ടും വോട്ടെണ്ണണമെന്ന് ട്രംപ്

ജോ ബൈഡന്‍ വിജയത്തിനരികെ, വിസ്‌കോണ്‍സിനിലും മുന്നേറ്റം, വീണ്ടും വോട്ടെണ്ണണമെന്ന് ട്രംപ്
Published on

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിനരികെ. ബൈഡന്റെ ലീഡ് നില 264 ആണ്. പ്രസിഡന്റാകാന്‍ ഇനി വേണ്ടത് 6 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം. അതേസമയം 214 വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചത്. വിസ്‌കോണ്‍സിനില്‍ ബൈഡന്‍ മുന്നേറ്റമുണ്ടാക്കിയതോടെ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോ ബൈഡന്‍ വിജയത്തിനരികെ, വിസ്‌കോണ്‍സിനിലും മുന്നേറ്റം, വീണ്ടും വോട്ടെണ്ണണമെന്ന് ട്രംപ്
American Election Live: 238 ഇലക്ട്രല്‍ വോട്ടുകള്‍ സ്വന്തമാക്കി ബൈഡന്‍, ട്രംപിന് 213

മിഷിഗണിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണലില്‍ അട്ടിമറിയുണ്ടെന്നും വ്യാപകമായ കള്ളവോട്ടുണ്ടായെന്നുമാണ് ട്രംപിന്റെ ആരോപണം. വിസ്‌കോണ്‍സിനിലെ കൗണ്ടികളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായും പുനപ്പരിശോധന വേണമെന്നും ട്രംപിന്റെ പ്രചരണവിഭാഗം മാനേജര്‍ ബില്‍ സ്റ്റെപീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിസ്‌കോണ്‍സിനിലെ ജോ ബൈഡന്റെ വിജയമാണ് ട്രംപ് ക്യാംപിനെ ആശങ്കയിലാക്കിയിരിക്കുന്നത്. ബൈഡന് 49.4 ശതമാനം വോട്ടും ട്രംപിന് 48.8 ശതമാനം വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. 2016 ല്‍ ട്രംപ് 22,000 വോട്ടിനാണ് ട്രംപ് ഇവിടെ മുന്നിട്ടുനിന്നത്. 10 ഇലക്ടറല്‍ കോളജ് വോട്ടുകളും വിസ്‌കോണ്‍സിന്‍ സംഭാവന ചെയ്യുന്നുണ്ട്. അതേസമയം മിഷിഗണിലെ കൂടി വിജയമാണ് ബൈഡന് മുന്നേറ്റം സാധ്യമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in