'ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റ്‌'; ഇനി ബ്ലൂ,റെഡ് സ്റ്റേറ്റുകളില്ല, യുണൈറ്റഡ് സ്റ്റേറ്റ്‌സ്‌ മാത്രമെന്ന്‌ ജോ ബൈഡന്‍

'ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റ്‌'; ഇനി ബ്ലൂ,റെഡ് സ്റ്റേറ്റുകളില്ല, യുണൈറ്റഡ് സ്റ്റേറ്റ്‌സ്‌
മാത്രമെന്ന്‌ ജോ ബൈഡന്‍
Published on

ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് ജോ ബൈഡന്‍. രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റായിരിക്കും. സംസ്ഥാനങ്ങളെ ചുവപ്പും നീലയുമായി തരംതിരിച്ചുകാണാതെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആയി കണ്ടാണ് പ്രവര്‍ത്തിക്കുകയെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു. നന്ദി രേഖപ്പെടുത്തിക്കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍. ഈ വലിയ രാജ്യത്തെ നയിക്കാന്‍ എന്നെ തെരഞ്ഞെടുത്തതില്‍ നന്ദി രേഖപ്പെടുത്തുന്നു.

മികച്ച വിജയമാണ് നിങ്ങള്‍ സമ്മാനിച്ചത്. 74 മില്യണ്‍ വോട്ടിന്റെ വ്യക്തമായ വിജയമാണിത്. പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന് വോട്ടുചെയ്തവര്‍ക്കുള്ള നിരാശ തനിക്ക് മനസ്സിലാക്കാനാകും. ഞാനും രണ്ടുതവണ പരാജയപ്പെട്ടിട്ടുണ്ട്. ഇത്തവണ നമുക്ക് പരസ്പരം അവസരങ്ങള്‍ കൈമാറാം. നീതി നടപ്പാക്കാനാണ് രാജ്യം ഞങ്ങളെ തെരഞ്ഞെടുത്തതെന്ന് വിശ്വസിക്കുന്നു. അത് പ്രാവര്‍ത്തികമാക്കാന്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കരുമടക്കം എല്ലാവരോടുമായി ആഹ്വാനം ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമേരിക്കയെ ലോകമിപ്പോള്‍ ഉറ്റുനോക്കുകയാണ്. രാജ്യം ലോകത്തിന് മാതൃകയാകും. ഐക്യത്തോടെ നിലയുറപ്പിച്ച് ലക്ഷ്യത്തിനായി പ്രയത്‌നിക്കാം. ഡെമോക്രാറ്റുകള്‍, റിപ്പബ്ലിക്കര്‍, കണ്‍സര്‍വേറ്റീവുകള്‍, സ്വതന്ത്രര്‍, ഭിന്നലിംഗക്കാര്‍, സ്വവര്‍ഗാനുരാഗികള്‍, വെള്ളക്കാര്‍, എഷ്യക്കാര്‍, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സഖ്യമാണ് ചേര്‍ന്നുനിന്നത്. അതില്‍ അഭിമാനമുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Joe Biden Addresses The Nation After Victory

Related Stories

No stories found.
logo
The Cue
www.thecue.in