ഒരിക്കലും പൊറുക്കില്ല,വേട്ടയാടി പിടിക്കും; കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ബൈഡന്‍

ഒരിക്കലും പൊറുക്കില്ല,വേട്ടയാടി പിടിക്കും; കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ബൈഡന്‍
Published on

13 യു.എസ് സൈനികര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട കാബൂളിലെ ചാവേര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് മാപ്പില്ലെന്നും അവരെ വെറുതെ വിടില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞത്.

ഒരിക്കലും പൊറുക്കില്ല,വേട്ടയാടി പിടിക്കും; കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ബൈഡന്‍
ഹോം എന്ന കുഞ്ഞു സിനിമയെ വലിയ സിനിമയാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി: ഇന്ദ്രന്‍സ്

വൈറ്റ് ഹൗസില്‍ വികാര നിര്‍ഭരനായി സംസാരിച്ച ബൈഡന്‍ ആക്രമികളെ വേട്ടയാടി പിടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ബൈഡന്‍ പെന്റഗണിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

കാബൂള്‍ ഇരട്ട സ്‌ഫോടനത്തില്‍ 13 യു.എസ് സൈനികരുള്‍പ്പെടെ 70ഓളം പേരാണ് കൊല്ലപ്പെട്ടത്. 140ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.

'ഞങ്ങള്‍ ഒരിക്കലും ക്ഷമിക്കില്ല, ഞങ്ങളൊരിക്കലും മറക്കുകയുമില്ല. നിങ്ങളെ വേട്ടയാടി പിടിച്ച് ഇതിനെല്ലാം മറുപടി പറയിക്കും,' ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

'തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയാമെന്ന് നിങ്ങള്‍ ഒരിക്കലും കരുതേണ്ട. ഞങ്ങള്‍ ഞങ്ങളുടെ രക്ഷാപ്രവര്‍ത്തനം തുടരും,' ബൈഡന്‍ പറഞ്ഞു.

ജീവന്‍ നഷ്ടമായ സൈനികരെ അമേരിക്കന്‍ ഹീറോകളെന്ന് വിശേഷിപ്പിച്ച ബൈഡന്‍, വൈറ്റ്ഹൗസിലും രാജ്യമെമ്പാടുമുള്ള പൊതു കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു.

രാജ്യത്ത് നിന്ന് പുറത്ത് പോകാനായി എത്തിയ ആള്‍ക്കൂട്ടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in