ചര്‍ച്ച പരാജയം, ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം 

ചര്‍ച്ച പരാജയം, ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം 

Published on

രാഷ്ട്രപതിഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞതോടെ പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫീസ് വര്‍ധന പിന്‍വലിക്കണം, വൈസ് ചാന്‍സലര്‍ രാജിവെക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. വിസി ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നാളെ ചര്‍ച്ച ചെയ്യാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് അയ്ഷി ഘോഷ് വിദ്യാര്‍ത്ഥികളെ അറിയിച്ചു.

ചര്‍ച്ച പരാജയം, ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം 
പൗരത്വ നിയമം: ‘അക്രമം അവസാനിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാം’, രാജ്യം കടന്നു പോകുന്നത് പ്രതിസന്ധിയിലൂടെയെന്ന് ചീഫ് ജസ്റ്റിസ് 

വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ജഗദീഷ് കുമാര്‍ രാജിവെക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് അറിയിച്ചു. ഇതിന് പിന്നാലെയാണ് തങ്ങളുടെ മാര്‍ച്ച് രാഷ്ട്രപതി ഭവനിലേക്ക് നീട്ടുകയാണെന്നും അയ്ഷി പ്രഖ്യാപിച്ചത്. അധ്യാപക യൂണിയനും സമരത്തിനുണ്ട്. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിഭവനിലേക്ക് നീങ്ങിയതോടെ പോലീസ് ഇവരെ തടയുകയായിരുന്നു.

logo
The Cue
www.thecue.in