ജെ.എന്‍.യു കാവേരി ഹോസ്റ്റല്‍ കാന്റീനില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ എബിവിപി അക്രമത്തില്‍ പ്രതിഷേധിച്ചതിന് പിന്നാലെ ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് യൂണിയന്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മാംസാഹാരം വിളമ്പിയതിന്റെ പേരില്‍ എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിനെതിരെ സര്‍ദാര്‍ പട്ടേല്‍ ഭവനില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെയാണ് പൊലീസ് തടവിലാക്കിയത്.
എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആറോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാമനവമി ദിവസത്തില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷമുണ്ടായത്.
ഹോസ്റ്റലില്‍ സാധാരണ മാംസാഹാരവും സസ്യാഹാരവും വെവ്വേറെ ഉണ്ടാക്കി വിതരണം ചെയ്യുകയായിരുന്നു പതിവ്. ഞായറാഴ്ച രാമനവമി ആയതിനാല്‍ മാംസാഹാരം തയ്യാറാക്കാന്‍ പാടില്ലെന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മെസിലേക്ക് എത്തുകയും ബഹളം വെക്കുകയുമായിരുന്നു. എന്നാല്‍ മെസില്‍ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ഇതിനെ എതിര്‍ത്തതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങള്‍ കഴിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ കഴിക്കൂ എന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ എബിവിപി വിദ്യാര്‍ത്ഥികള്‍ മറ്റു വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു എന്നാണ് എസ്.എഫ്.ഐ, ഡിഎസ്എഫ്, എ.ഐ.എസ്.എ, ജെഎന്‍യുഎസ്‌യു അംഗങ്ങള്‍ പറയുന്നത്.
എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആറോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാമനവമി ദിവസത്തില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷമുണ്ടായത്.