ജിഷ്ണു കേസ്: രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം; പി കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് സിബിഐ

ജിഷ്ണു കേസ്: രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം; പി കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് സിബിഐ

Published on

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ്‌യുടെ മരണം ആത്മഹത്യാണെന്ന് സിബിഐ. രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, സി പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാപ്രേരണയ്ക്ക് കുറ്റം ചാര്‍ത്തിയിരിക്കുന്നത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി. പി കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സിബിഐയുടെ വാദം.

ജിഷ്ണു കേസ്: രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം; പി കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് സിബിഐ
വെല്‍കം കാര്‍ഡില്‍ ജിഷ്ണുവിന്റെ ചിത്രം; നെഹ്‌റു കോളേജില്‍ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയ്. 17കാരനായ ജീഷ്ണുവിനെ 2017 ജനുവരി ആറിന് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കൂട്ടുകാര്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണുവിനെ രക്ഷിക്കാനായില്ല. കോപ്പിയടി ആരോപിച്ച് കോളേജ് അധികൃതര്‍ നടപടിയെടുത്തതിനേത്തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. കോളേജില്‍ ഇടിമുറിയും രക്തക്കറയും കണ്ടെത്തിയതോടെ കേസില്‍ ദുരൂഹതയേറി. കോളേജ് അധികൃതരില്‍ നിന്നുണ്ടായ പീഡനവും ഭീക്ഷണിയും വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. നീതി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ സമരം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ജിഷ്ണു കേസ്: രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം; പി കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് സിബിഐ
മരക്കാര്‍ ലുക്കിലുള്ള മോഹന്‍ലാലിനെതിരെ ബോഡി ഷേമിംഗ്, റിലീസിന് മുമ്പേയുള്ള പരിഹാസത്തില്‍ വിമര്‍ശനം 
logo
The Cue
www.thecue.in