'കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തം'; ഗുജറാത്ത് മോഡല്‍ പഠനത്തില്‍ ജിഗ്നേഷ് മേവാനി

'കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തം'; ഗുജറാത്ത് മോഡല്‍ പഠനത്തില്‍ ജിഗ്നേഷ് മേവാനി
Published on

ഗുജറാത്ത് മോഡല്‍ പഠനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജിഗ്നേഷ്് മേവാനി എം.എല്‍.എ. ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോകുന്നില്ല. എന്നാല്‍, കേരളം ഗുജറാത്ത് മോഡല്‍ ആഘോഷമായി പഠിക്കുന്നു. കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തമാണ് എന്നും ജിഗ്നേഷ് മേവാനി വിമര്‍ശിച്ചു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഗുജറാത്ത് മോഡല്‍ പഠനത്തില്‍ കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തമാണ്. ഗുജറാത്ത് മോഡല്‍ കോര്‍പ്പറേറ്റ് കൊള്ളയുടെ മാതൃകയാണ്. എന്താണ് ഗുജറാത്ത് മോഡല്‍ എന്ന് എല്‍.ഡി.എഫ് സര്‍ക്കാരിന് ഒരു ധാരണയുമില്ല. ബിജെപിയുമായി ചില ഡീലുകള്‍ നടത്താന്‍ ഉള്ള ശ്രമം ആണോ ഇതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ജിഗ്നേഷ് മേവാനി എംഎല്‍എ ആരോപിച്ചു.

ഗുജറാത്തിലെ ഭരണ നവീകരണ മോഡല്‍ പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘം മൂന്ന് ദിവസം ഗുജറാത്തിലേക്ക് പോയത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്താന്‍ കഴിയുന്ന സി.എം ഡാഷ് ബോര്‍ഡ് സംവിധാനമാണ് പ്രധാനമായും പഠിച്ചത്. ഒപ്പം അര ലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകളെ ഒരു കേന്ദ്രത്തില്‍ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയും ചീഫ് സെക്രട്ടറി വിലയിരുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in