പെട്രോള്‍ വില വെട്ടിക്കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കുറച്ചത്.
ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് കിഴിവ് ലഭ്യമാകുകയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു.
ജനുവരി 26 മുതലാണ് വിലക്കിഴിവ് പ്രാബല്യത്തില്‍ വരിക. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്നാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.