മഴയൊന്നും ജനമറിയേണ്ട, അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ല; റോഡ് അറ്റകുറ്റപ്പണിയില്‍ വിമര്‍ശനവുമായി ജയസൂര്യ

മഴയൊന്നും ജനമറിയേണ്ട, അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ല; റോഡ് അറ്റകുറ്റപ്പണിയില്‍ വിമര്‍ശനവുമായി ജയസൂര്യ
Published on

റോഡ് നികുതി അടക്കുന്ന ജനങ്ങള്‍ക്ക് നല്ല റോഡ് വേണമെന്ന് നടന്‍ ജയസൂര്യ. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന വേളയിലായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. മഴയാണ് തടസമെന്നത് ജനം അറിയേണ്ടതില്ല. അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.

ജയസൂര്യ പറഞ്ഞത്

മഴയാണെങ്കില്‍, ചിറാപുഞ്ചിയില്‍ റോഡേ കാണില്ല. ചിലപ്പോള്‍ കാരണങ്ങളുണ്ടാകും. പക്ഷേ ഇതൊന്നും ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. ഭാര്യയുടെ മാലപണയം വെച്ചും, ലോണെടുത്തുമൊക്കെയായിരിക്കും ആളുകള്‍ ചിലപ്പോള്‍ റോഡ് ടാക്‌സ് അടയ്ക്കുന്നത്. ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ പറ്റൂ.

ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ് എന്ന ടാഗ് ലൈനോടെയാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റേഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനമായിരുന്നു ശനിയാഴ്ച.

റോഡിലെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. പരിപാലന കാലയളവില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണമെന്നും അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in