ആഹ്ലാദവും ആവേശവും, കൊവിഡ് സാഹചര്യത്തില്‍ സത്യപ്രതിഞ്ജാ ചടങ്ങിനില്ലെന്ന് ജനാർദ്ദനൻ

ആഹ്ലാദവും ആവേശവും, കൊവിഡ് സാഹചര്യത്തില്‍ സത്യപ്രതിഞ്ജാ ചടങ്ങിനില്ലെന്ന് ജനാർദ്ദനൻ
Published on

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് വാക്സിൻ ചലഞ്ചിലേയ്ക്കായി സംഭാവന നൽകി ശ്രദ്ധേയനായ ബീഡി തൊഴിലാളി ജനാർദ്ദനൻ. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് അളവറ്റ നന്ദിയുണ്ട്. എന്നാൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. മനസു കൊണ്ട് ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസമായിരുന്നു ജനാർദ്ധനനെ ക്ഷണിച്ചത്. തന്റെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷ രൂപയാണ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന നൽകിയത് ഇതോടെയാണ് ജനാർദനൻ വാര്‍ത്തകളില്‍ ഇടം നേടിയത്.

മെയ് 20 നാണ് രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ 500 പേരെയാണ് പങ്കെടുപ്പിക്കുന്നത്. അതേസമയം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പൊതുചടങ്ങായി നടത്തുന്നതിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in