പരാമര്‍ശം ഇസ്ലാമോഫോബിയ,മാപ്പ് പറയണം; തോമസ് ഐസക്കിന് ജമാ അത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

തോമസ് ഐസക്
തോമസ് ഐസക്
Published on

ധനമന്ത്രി തോമസ് ഐസക്കിന് വക്കീല്‍ നോട്ടീസയച്ച് ജമാഅത്തെ ഇസ്ലാമി. സി.പി.എം പ്രവര്‍ത്തകരെ കൊലപെടുത്താന്‍ ആര്‍. എസ്.എസിന് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നുവെന്ന പരാമര്‍ശത്തിലാണ് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചെതന്ന് ജമാഅത്തെ ഇസ്ലാമി.

തോമസ് ഐസക്
നാണമില്ലാത്ത വിഡ്ഢിയെ കാണുക, ഇടവേള ബാബുവിനെ പരിഹസിച്ച് പാര്‍വതി തിരുവോത്ത്

ഐസക്കിന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും സമൂഹത്തില്‍ ഇസ്ലാമോഫോബിയ പരത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. തൃശൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസക്ക് ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിച്ചത്.

ആര്‍.എസ്.എസിനെ നിശിതമായി വിമര്‍ശിക്കുകയും മുസ്ലിംസമുദായം അടക്കമുള്ള മര്‍ദ്ദിത സമൂഹങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമിയെന്നും വക്കീല്‍ നോട്ടീസിലുണ്ട്.

തോമസ് ഐസക്
കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് പാര്‍വതി തിരുവോത്ത്   

ആര്‍.എസ്.എസും അവരുടെ ഭരണകൂടവും ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ പ്രവര്‍ത്തകരെയും വേട്ടയാടുകയാണ്. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ സംഘടനയുടെ രൂപീകരണംമുതല്‍ ഇന്നേവരെ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലോ കൊലപാതകങ്ങളിലോ ഏര്‍പ്പെട്ടതായി ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ലെന്നും അഡ്വ. അമീന്‍ ഹസ്സന്‍ മുഖേന അയച്ച നോട്ടീസില്‍ ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നു. സംഘടനക്ക് അപകീര്‍ത്തിയുണ്ടാക്കിയ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ജമാ അത്തെ ഇസ്ലാമി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in