'ഇന്ധനവില ഇനിയും കൂടണം, എന്നാലേ ഉപയോഗം കുറയൂ'; വിചിത്രവാദവുമായി ജേക്കബ് തോമസ്

'ഇന്ധനവില ഇനിയും കൂടണം, എന്നാലേ ഉപയോഗം കുറയൂ'; വിചിത്രവാദവുമായി ജേക്കബ് തോമസ്
Published on

രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് മുന്‍ ഡി.ജി.പിയും ബി.ജെ.പി അംഗവുമായ ജേക്കബ് തോമസ്. ഇന്ധനവില കൂടിയാല്‍ മാത്രമേ ഉപയോഗം കുറയ്ക്കാനാകൂ എന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം. ടെസ്ല പോലുള്ള കമ്പനികള്‍ അതിന്റെ സാധ്യതകള്‍ തുറക്കുകയാണ്. ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വരുന്നു. ഇന്ധനവില വീണ്ടും വര്‍ധിച്ചാലും അത് നല്ലതാണ് എന്ന് പരിസ്ഥിതി വാദിയായ ഞാന്‍ പറയും. നികുതി കിട്ടിയാലല്ലേ പാലം പണിയാനും സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ വാങ്ങുവാനും കഴിയുള്ളൂ എന്നും ജേക്കബ് തോമസ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചാണകസംഘിയെന്ന് തന്നെ ആളുകള്‍ വിളിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. ചാണകം എന്നത് പണ്ട് കാലത്ത് കേരളത്തിലെ എല്ലാ വീട്ടിലും ശുദ്ധിയാക്കാനുപയോഗിച്ചിരുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് ചാണകസംഘിയെന്ന് വിളിച്ചാല്‍ സന്തോഷമെന്നായിരുന്നു പ്രതികരണം.

Jacob Thomas Response On Fuel Price Hike

Related Stories

No stories found.
logo
The Cue
www.thecue.in