മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് ജെ.പി.നദ്ദയില്‍ നിന്ന്

മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് ജെ.പി.നദ്ദയില്‍ നിന്ന്
Published on

മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നു. തൃശൂരില്‍ നടക്കുന്ന ബി.ജെ.പി സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് അഗത്വം സ്വീകരിച്ചത്.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നയങ്ങള്‍ പരാജയമാണ്. സ്രാവുകള്‍ക്കൊപ്പം നീന്തിയത് സര്‍വീസിലിരിക്കുമ്പോഴാണ്. വികസനകാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

Jacob Thomas Joined BJP

Related Stories

No stories found.
logo
The Cue
www.thecue.in