മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
Published on

അനധികൃതമായി ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസ് കോടതിയുടെ അനുമതിയോടെ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. 2012ല്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നായിരുന്നു ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഇതേതുടര്‍ന്ന് കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണ് പിന്‍വലിക്കാന്‍ അനുമതി തേടിയത്.

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
'നട്ടെല്ലുള്ള നടന്മാരുണ്ടോ?', വാരിയന്‍കുന്നത്ത് സിനിമയ്ക്കായി നടന്മാരെയും ഫണ്ടും തേടി അലി അക്ബര്‍

കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരി 31 നും 2019 സെപിതംബര്‍ 20നുമായിരുന്നു അപേക്ഷകള്‍ നല്‍കിയത്. 2019ല്‍ ഇക്കാര്യമുന്നയിച്ച് ചീഫ് വൈല്‍ വാര്‍ഡനും സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് വിവരം.

Related Stories

No stories found.
logo
The Cue
www.thecue.in