'ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍' ; തിരുവനന്തപുരം ഇരട്ടക്കൊലയ്ക്ക് രാഷ്ട്രീയമാനമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

'ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍' ; തിരുവനന്തപുരം ഇരട്ടക്കൊലയ്ക്ക് രാഷ്ട്രീയമാനമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Published on

വെഞ്ഞാറമ്മൂട് ഇരട്ടക്കൊല ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സംഭവിച്ചതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വധത്തിന് രാഷ്ട്രീയമാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് രാഷ്ട്രീയമാനം കല്‍പ്പിച്ച് സിപിഎം തെറ്റായ ശ്രമം നടത്തുകയാണ്. ഈ നീക്കം ദുരുദ്ദേശപരമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതേസമയം ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയവരെ അക്രമി സംഘം വളയുന്നതും വാക്കേറ്റമുണ്ടാകുന്നതും സംഘര്‍ഷത്തിലേര്‍പ്പെടുന്നതും ആക്രമിച്ച് വെട്ടിവീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോയില്‍ പത്തോളം പേരുണ്ട്. ഇരുകൂട്ടരുടെയും കയ്യില്‍ ആയുധങ്ങളുള്ളതായാണ് കാണുന്നത്.

'ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍' ; തിരുവനന്തപുരം ഇരട്ടക്കൊലയ്ക്ക് രാഷ്ട്രീയമാനമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
പ്രതികള്‍ കോണ്‍ഗ്രസ്സുകാരെങ്കില്‍ സിപിഎം ശൈലിയില്‍ ന്യായീകരിക്കാനോ രക്ഷിക്കാനോ കേസ് അട്ടിമറിക്കാനോ ശ്രമിക്കില്ലെന്ന് ഷാഫി പറമ്പില്‍

വെഞ്ഞാറമ്മൂട് തേമ്പാംമൂട് ജംഗ്ഷനില്‍ കഴിഞ്ഞ രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്. മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരെ കൊലപ്പെടുത്തയതില്‍ ആറ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈള്ളി സജീവ് അടക്കമുള്ളവരാണ് പിടിയിലായത്. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വധം രാഷ്ട്രീയ കൊലപാതകമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ നേരത്തേ പരിചയമുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് ഏകോപന ചുമതലയെന്നും ഡിഐജി കൂട്ടിച്ചേര്‍ത്തു. സംഭവം രാഷ്ട്രീയ കൊലപാതകം ആണെന്നായിരുന്നു ആദ്യം പ്രതികരിച്ച റൂറല്‍ എസ്പി ബി അശോകന്‍ പരാമര്‍ശിച്ചത്. അതേസമയം കൊലയാളികളെ രക്ഷപ്പെടുത്തിയത് ഐഎന്‍ടിയുസി പ്രവര്‍ത്തകരായ ഉണ്ണി, സഹോദരന്‍ സനല്‍ എന്നിവരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇരുവരും ഒളിവിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in