ഇറാന്‍ സ്റ്റേഡിയത്തിലെ ‘നീല പെണ്‍കുട്ടികള്‍’; സഹറിന്റെ രക്തസാക്ഷിത്വത്തിലേക്ക് നീണ്ട പോരാട്ടങ്ങളുടെ പരിണതി  

ഇറാന്‍ സ്റ്റേഡിയത്തിലെ ‘നീല പെണ്‍കുട്ടികള്‍’; സഹറിന്റെ രക്തസാക്ഷിത്വത്തിലേക്ക് നീണ്ട പോരാട്ടങ്ങളുടെ പരിണതി  

Published on

സഹര്‍ ഖൊദയാരി, നീലപെണ്‍കുട്ടിയെന്ന് വിളിക്കപ്പെട്ടവള്‍, രക്തസാക്ഷിത്വത്തിലേക്ക് നീണ്ട അവളുടെ പോരാട്ടമാണ് ഇറാനിലെ 3500 വനിതകള്‍ക്ക് മുന്‍പില്‍ ആസാദി സ്റ്റേഡിയത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടാന്‍ ഇടയാക്കിയത്. ഇറാന്‍ - കമ്പോഡിയ മത്സരം അവര്‍ ആവേശപൂര്‍വം കണ്ടു. കമ്പോഡിയയെ എതിരില്ലാത്ത 14 ഗോളുകള്‍ക്ക് രാജ്യം തറപറ്റിക്കുന്നത് സ്റ്റേഡിയത്തിലിരുന്ന് അവര്‍ ആഘോഷമാക്കി. നാലുപതിറ്റാണ്ടിനിപ്പുറമാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനാനുമതി ലഭിച്ചത്. 1979 ന് ഇപ്പുറം സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലെത്തുന്നതിന് വിലക്കായിരുന്നു. ഇതിനെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു സഹര്‍ ഖൊദയാരി.

ആ ഇരുപത്തൊമ്പതുകാരി ഫുട്‌ബോളിനെയും എതെഖ്‌ലാല്‍ എഫ് സിയെന്ന ടീമിനെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. എതെഖ്‌ലാല്‍ എഫ്.സിയുടെ മത്സരം കാണാന്‍ അവള്‍ ഏറെയാഗ്രഹിച്ചു. അതിനായി ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആണ്‍വേഷം ധരിച്ച് അവള്‍ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലെത്തി. എന്നാല്‍ സുരക്ഷാജീവനക്കാര്‍ പിടികൂടി മൂന്ന് ദിവസം ജയിലിലടച്ചു. പിന്നാലെ തനിക്ക് തടവ് ശിക്ഷയും ചാട്ടവാറടിയും ലഭിക്കുമെന്നറിഞ്ഞതോടെ അവള്‍ ടെഹ്റാനിലെ കോടതിക്ക് മുന്നില്‍ സ്വയം തീ കൊളുത്തി. 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഹര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.

ഇറാന്‍ സ്റ്റേഡിയത്തിലെ ‘നീല പെണ്‍കുട്ടികള്‍’; സഹറിന്റെ രക്തസാക്ഷിത്വത്തിലേക്ക് നീണ്ട പോരാട്ടങ്ങളുടെ പരിണതി  
ചെറുവള്ളി എസ്‌റ്റേറ്റ് കെ പി യോഹന്നാന്റേതോ സര്‍ക്കാറിന്റെയോ

അവള്‍ ഏറെ ഇഷ്ടപ്പെട്ട എതെഖ്‌ലാല്‍ എഫ്.സിയുടെ ജഴ്സിയുടെ നിറം നീലയായതിനാല്‍ ലോകം അവളെ 'നീലപെണ്‍കുട്ടി' എന്ന് വിളിച്ചു. അവളുടെ മരണം ഇറാനില്‍ കുടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. വനിതകളെ പ്രവേശിക്കാന്‍ അനുവദിക്കുന്നതുവരെ എല്ലാ സ്റ്റേഡിയങ്ങളും ബഹിഷ്‌കരിക്കണമെന്ന് ഇറാനിയന്‍ ഫുട്ബോള്‍ ഇതിഹാസം അലി കരിമി ജനങ്ങളോട് ആഹ്വാനം ചെയ്തു. 'ബ്ലൂഗേള്‍' ഹാഷ്ടാഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. വിലക്ക് നീക്കണമെന്ന് ഫിഫ ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടു.

ഇറാന്‍ സ്റ്റേഡിയത്തിലെ ‘നീല പെണ്‍കുട്ടികള്‍’; സഹറിന്റെ രക്തസാക്ഷിത്വത്തിലേക്ക് നീണ്ട പോരാട്ടങ്ങളുടെ പരിണതി  
‘ഒടുക്കം തീവ്രവാദത്തില്‍ എത്താതിരുന്നത് ഭാഗ്യം’; രാഷ്ട്രീയ ബജ്‌റംഗദള്‍ ബന്ധം അവസാനിപ്പിച്ചതായി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ 

വ്യാഴാഴ്ച ആസാദി സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ വനിതകള്‍, തങ്ങള്‍ക്ക് പ്രവേശനാനുമതി ലഭിക്കാന്‍ കാരണക്കാരിയായ നീലപെണ്‍കുട്ടിയെ മറന്നില്ല. അവളുടെ ഇഷ്ട ടീമായ എതെഖ്‌ലാല്‍ എഫ്.സിയുടെ ജേഴ്സിയണിഞ്ഞെത്തി ആവള്‍ക്ക് ആദരമര്‍പ്പിച്ചു.

സ്റ്റേഡിയത്തിലെത്തിയ വനിതകളെ ലോകമിപ്പോള്‍ നീലപെണ്‍കുട്ടികള്‍ എന്ന് വിളിക്കുന്നു. ഇറാന്റെ ദേശീയ പതാക പുതച്ചും, ഗോളുകള്‍ പിറവിയില്‍ ആര്‍ത്തുല്ലസിച്ചും, സെല്‍ഫിയെടുത്തും പെണ്‍കുട്ടികള്‍ മത്സരവും തങ്ങളുടെ സ്റ്റേഡിയത്തിലെ സാന്നിധ്യവും ആഘോഷമാക്കി. പുരുഷ കേന്ദ്രീകൃത അന്തരീക്ഷത്തില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തി സംരക്ഷിക്കണമെന്ന വിചിത്രവാദം മുന്‍നിര്‍ത്തിയാണ് ഇസ്ലാമിക് റിപ്പബ്ലിക് രാജ്യമായ ഇറാനില്‍ ഫുട്‌ബോളടക്കമുള്ള കായിക മത്സരങ്ങള്‍ കാണുന്നതിനും അത്തരം വേദികളില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ പോരാട്ടങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കാന്‍ ഇറാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

logo
The Cue
www.thecue.in