ഒരു മണി വരെ ചോദ്യം ചെയ്തു, പുലര്‍ച്ചെ വിളിച്ച് വീണ്ടും, കസ്റ്റഡിയില്‍ പീഡനമെന്ന് ശിവശങ്കര്‍ കോടതിയില്‍

ഒരു മണി വരെ ചോദ്യം ചെയ്തു, പുലര്‍ച്ചെ വിളിച്ച് വീണ്ടും, കസ്റ്റഡിയില്‍ പീഡനമെന്ന് ശിവശങ്കര്‍ കോടതിയില്‍
Published on

ഒരു മണി വരെ തന്നെ ചോദ്യം ചെയ്‌തെന്നും കസ്റ്റഡിയില്‍ പീഡനമാണെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതിയില്‍. പുലര്‍ച്ചെ വിളിച്ച് എഴുന്നേല്‍പ്പിച്ച് വീണ്ടും ചോദ്യം ചെയ്തു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളത് പരിഗണിക്കേണ്ടതുണ്ടെന്നുമാണ് ശിവശങ്കര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി മുന്‍പാകെ അറിയിച്ചത്. താന്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു. ഇത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശിവശങ്കര്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നായിരുന്നു ഇ.ഡിയുടെ വിശദീകരണം.

ഒരു മണി വരെ ചോദ്യം ചെയ്തു, പുലര്‍ച്ചെ വിളിച്ച് വീണ്ടും, കസ്റ്റഡിയില്‍ പീഡനമെന്ന് ശിവശങ്കര്‍ കോടതിയില്‍
ബംഗളൂരു മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. കടുത്ത നടുവേദനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യല്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ ഇടവേള അനുവദിക്കണം. രാവിലെ 9 മണിക്ക് ആരംഭിച്ചാല്‍ വൈകീട്ട് 6 മണിക്ക് ശേഷം ചോദ്യം ചെയ്യല്‍ പാടില്ലെന്നും ഉത്തരവിട്ടിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

14 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരാഴ്ചയായി ചുരുക്കുകയായിരുന്നു. നടുവേദനയുള്ളതിനാല്‍ ഇടയ്ക്ക് കിടക്കാന്‍ അനുവദിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഒരു മണിക്കൂര്‍ ഇടവേള നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ തടസപ്പെടാത്ത രീതിയില്‍ ആയുര്‍വേദ ചികിത്സയാകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Interrogation Continued till 1 Am, Repeated in the Morning , Shivashankar To the court

Related Stories

No stories found.
logo
The Cue
www.thecue.in