‘കല്ലടപ്രശ്‌നം’: അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരം പൊളിയുന്നു; സര്‍ക്കാരിന്റെ അധികസര്‍വീസില്‍ പാളി സമ്മര്‍ദ്ദതന്ത്രം  

‘കല്ലടപ്രശ്‌നം’: അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരം പൊളിയുന്നു; സര്‍ക്കാരിന്റെ അധികസര്‍വീസില്‍ പാളി സമ്മര്‍ദ്ദതന്ത്രം  

Published on

അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ സമരം പൊളിയുന്നു. കെഎസ്ആര്‍ടിസിയെ രംഗത്തിറക്കിയും ഗതാഗതവകുപ്പിന്റെ ഇടപെടലുകള്‍ കര്‍ശനമാക്കിയും സര്‍ക്കാര്‍ സമരത്തെ നേരിട്ടതാണ് സ്വകാര്യബസുടമകള്‍ക്ക് തിരിച്ചടിയായത്.

ആഴ്ച്ചാവസാന ദിനങ്ങളായ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ യാത്രക്കാരെ വലച്ച് കാര്യം നേടാമെന്ന സമ്മര്‍ദ്ദതന്ത്രം പാളി. ബെംഗളുരുവിലേക്ക് നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമേ 15 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഉള്‍പെടുത്തി. കെഎസ്ആര്‍ടിസി ബെംഗളുരുവില്‍ നിന്ന് 24 സര്‍വീസുകളും കര്‍ണാടക ആര്‍ടിസി 29ഉം അധികമായി നടത്തി.

സ്വകാര്യ ബസുകളുടെ സമരത്തില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം 9 ലക്ഷം രൂപ ലാഭം. തിങ്കള്‍ മുതല്‍ വ്യാഴം വരെ 45 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് അധികമായി ലഭിച്ചത്.   

ഒരു വിഭാഗം ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ഇന്നലെ മുതല്‍ക്കേ സൂചനയുണ്ടായിരുന്നു. പല ബസ് കമ്പനികളും ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടങ്ങിയത് മറ്റ് ബസുടമകള്‍ ഇടപെട്ട് നിര്‍ത്തിച്ചു. സമരം എങ്ങിനെയെങ്കിലും അവസാനിപ്പിച്ച് തടിയൂരാനുള്ള ശ്രമത്തിലാണ് ബസുടമകള്‍ എന്ന് റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനായി ബസുടമകള്‍ തിങ്കളാഴ്ച്ച ഗതാഗതസെക്രട്ടറിയെ കണ്ടേക്കും.

‘കല്ലടപ്രശ്‌നം’: അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരം പൊളിയുന്നു; സര്‍ക്കാരിന്റെ അധികസര്‍വീസില്‍ പാളി സമ്മര്‍ദ്ദതന്ത്രം  
‘കല്ലട പ്രശ്‌ന’ത്തെ തുടര്‍ന്നുള്ള അന്തര്‍ സംസ്ഥാന ബസ് സമരത്തില്‍ കെഎസ്ആര്‍ടിസിക്ക് ഇതുവരെ ലാഭം 45 ലക്ഷം 

ബംഗളൂരുവിലേക്കുള്ള സുരേഷ് കല്ലട ബസില്‍ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ നിയമലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് നടപ്പാക്കിയിരുന്നു. ഇതുപ്രകാരമുള്ള രാത്രികാല പരിശോധനയും പിഴചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച്ച സമരം ആരംഭിച്ചത്. ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ ഇനി ചര്‍ച്ച വേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

logo
The Cue
www.thecue.in