ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യം; കൃത്യസമയം പാലിച്ച് എല്ലാ ട്രെയിനുകളും

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യം; കൃത്യസമയം പാലിച്ച് എല്ലാ ട്രെയിനുകളും
Published on

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി കൃത്യസമയം പാലിച്ച് ട്രെയിനുകള്‍. ജൂലൈ ഒന്നിന് സര്‍വീസ് നടത്തിയ ട്രെയിനുകള്‍ എല്ലാം 100 ശതമാനം കൃത്യത പാലിച്ചുവെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിന് മുമ്പ് ജൂണ്‍ 23ന് ഒരു ട്രെയിന്‍ ഒഴികെ മറ്റെല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ചിരുന്നു. 99.54 ശതമാനമായിരുന്നു അന്നത്തെ റേറ്റെന്നും റെയില്‍വേ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സാധാരണ മെയിലുകള്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ സര്‍വീസുകള്‍ തുടങ്ങിയവ ആഗസ്റ്റ് 12 വരെ റദ്ദാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in