ദക്ഷിണാഫ്രിക്കയില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതി ജഡ്ജായി ഇന്ത്യന്‍ വംശജന്‍

ദക്ഷിണാഫ്രിക്കയില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതി ജഡ്ജായി ഇന്ത്യന്‍ വംശജന്‍
Published on

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന ജുഡീഷ്യല്‍ ബെഞ്ച് ആയ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതിയില്‍ ജഡ്ജ് ആയി ഇന്ത്യന്‍ വംശജന്‍. നരേന്ദ്ര ജോഡി കൊല്ലപെന്‍ ആണ് നിയമിതനായത്.

പ്രസിഡന്റ് സിറിള്‍ റാമഫോസയാണ് 64കാരനായ കൊല്ലപെനിനെയും റമ്മക സ്റ്റീവന്‍ മാതോപോയെയും നിയമിച്ചത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രണ്ട് ഒഴിവുകൡലേക്കാണ് പ്രഖ്യാപനമുണ്ടായത്.

2022 ജനുവരി ഒന്നിന് രണ്ട് പേരും ചുമതലയേല്‍ക്കും.

1982ലാണ് കൊല്ലപെന്‍ അഭിഭാഷക വൃത്തി ആരംഭിച്ചത്. പൊതുതാത്പര്യ വിഷയങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1997 മുതല്‍ ഏഴ് വര്‍ഷം ദക്ഷിണാഫ്രിക്കയുടെ മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോകത്തുളനീളം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെടാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in