ഫെയ്‌സ്ബുക്കും ഇന്‍സ്റ്റയും പബ്ജിയുമടക്കം 89 ആപ്പുകള്‍ നിരോധിച്ച് കരസേന ; ഫോണില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റയും പബ്ജിയുമടക്കം 89 ആപ്പുകള്‍ നിരോധിച്ച് കരസേന ; ഫോണില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം
Published on

89 ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കരസേന. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി, ട്രൂകോളര്‍,ടിക്ടോക്, സ്‌നാപ്ചാറ്റ്, സൂം, റെഡ്ഡിറ്റ്, തുടങ്ങിയവ മൊബൈലുകളില്‍ നിന്ന് നീക്കാന്‍ സൈനികര്‍ക്ക്‌ നിര്‍ദേശം നല്‍കി. സോങ്‌സ്.പികെ, വി ചാറ്റ്, ഹൈക്ക്, ലൈക്കീ, ഷെയര്‍ ഇറ്റ്, ടിന്‍ഡര്‍ തുടങ്ങിയവയും ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കുന്നുണ്ട്. നേരത്തേ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ കരസേന വിലക്കിയവയില്‍ ചൈനീസ് ആപ്പുകള്‍ മാത്രമല്ലെന്ന പ്രത്യേകതയുണ്ട്. സോഷ്യല്‍ മീഡിയ ആപ്പുകള്‍, ഉള്ളടക്കങ്ങള്‍ പങ്കുവെയ്ക്കാവുന്നവ, കുഞ്ഞു വീഡിയോകള്‍ തയ്യാറാക്കാവുന്നവ, ഇ കൊമേഴ്‌സ് സേവനങ്ങള്‍ നല്‍കുന്നവ, ഡേറ്റിംഗിനുള്ളവ എന്നിവയെല്ലാം ഉള്‍പ്പെടും.

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റയും പബ്ജിയുമടക്കം 89 ആപ്പുകള്‍ നിരോധിച്ച് കരസേന ; ഫോണില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം
ചൈനയോട് പരമാവധി അകലം പാലിക്കാന്‍ ടിക് ടോക് ; വിവരങ്ങള്‍ ആവശ്യപ്പെട്ടാലും നല്‍കില്ലായിരുന്നുവെന്ന് കത്തില്‍

ഡിആക്ടിവേറ്റ് ചെയ്താല്‍ പോര നിലവിലുള്ള അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യണമെന്നാണ് ഉത്തരവിലുള്ളത്. ജൂലൈ 15 ന് ശേഷം ആരെങ്കിലും നിരോധിത ആപ്പുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികളുണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ സംബന്ധിക്കുന്ന പല വൈകാരിക വിഷയങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്നും ഇതിനാലാണ് ഇത്തരമൊരു നടപടിയെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സ്വകാര്യത ചോദ്യം ചെയ്യപ്പെടുകയും വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും ചെയ്യുന്നുവെന്ന് കാണിച്ചാണ് ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചത്. അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ചൈനീസ് ആക്രമണത്തില്‍ ജീവഹാനിയുണ്ടായതിന് പിന്നാലെയായിരുന്നു നടപടി. ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത് അമേരിക്കയും ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞദിവസം ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in