24 മണിക്കൂറിനിടെ 86,432 രോഗികള്‍, 40 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍

24 മണിക്കൂറിനിടെ 86,432 രോഗികള്‍, 40 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍
Published on

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,432 പേര്‍ക്കാണ് രോഗബാധ. 1089 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ രോഗബാധിതരില്‍ 31.07 ലക്ഷം പേര്‍ രോഗമുക്തരായി. 8.46 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 69,561 ആണ്. വെള്ളിയാഴ്ച വരെ 4.77 കോടി കൊവിഡ് ടെസ്റ്റാണ് നടത്തിയത്.

24 മണിക്കൂറിനിടെ 86,432 രോഗികള്‍, 40 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍
'പണമാണ് ലക്ഷ്യമെങ്കില്‍ നേരത്തേ ബാഴ്‌സ വിടാമായിരുന്നു'; 2021 ജൂണ്‍ വരെ ക്ലബ്ബില്‍ തുടരുമെന്ന് മെസി

വെള്ളിയാഴ്ച മാത്രം 10.59 ലക്ഷം സാമ്പിളുകള്‍ ശേഖരിച്ചതായും ഐസിഎംഎആര് അറിയിച്ചു. മഹാരാഷ്ട്രയില്‍ 2.11 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇവിടെയാണ് ഏറ്റവും കൂടുതല്‍. ആന്ധ്രപ്രദേശ് ആണ് രണ്ടാം സ്ഥാനത്ത്. 1,02,067 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്തെ മൊത്തം കൊവിഡ് മരണങ്ങളില്‍ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ഐസിഎംആറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in