ഇന്ത്യയില്‍ ടിക്‌ടോക് നിരോധിച്ചു; 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക്

ഇന്ത്യയില്‍ ടിക്‌ടോക് നിരോധിച്ചു; 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക്
Published on

ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. ഷെയര്‍ ചാറ്റ്, ഹെലോ, യുസി ബ്രൗസര്‍, വി ചാറ്റ്, സെല്‍ഫി സിറ്റി എന്നിങ്ങനെയുള്ള പ്രമുഖ്യ ആപ്പുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് നിരോധിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ത്യയുടെ പ്രതിരോധ സംവിധാനം, ക്രമസമാധാനം എന്നിയ്ക്ക് ഈ ആപ്പുകള്‍ ഭീഷണിയാണെന്നും പറയുന്നു.

ചൈനീസ് ആപ്പുകള്‍ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതായി കാണിച്ച് നിരവധി പരാതികള്‍ ഐടി മന്ത്രാലയത്തിന് ലഭിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.ലഡാക്ക് പ്രശ്‌നത്തിന് പിന്നാലെ ഈ ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ വഴി ഇന്ത്യക്കാരായ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in