ഒമിക്രോണ്‍ ഭീതിയില്‍ ഇന്ത്യയും, ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തുന്നവരുടെ സാംപിളുകള്‍ക്ക് പ്രത്യേക പരിശോധന

ഒമിക്രോണ്‍ ഭീതിയില്‍ ഇന്ത്യയും, ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തുന്നവരുടെ സാംപിളുകള്‍ക്ക് പ്രത്യേക പരിശോധന
Published on

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ കൊവിഡ് പോസിറ്റീവായ മുംബൈ സ്വദേശിയെ മുംബൈ കോര്‍പറേഷന്‍ പ്രത്യേക ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ സാംപിള്‍ ജനിതക ഘടന പഠനത്തിനായി കസ്തൂര്‍ബാ ആശുപത്രിയിലേക്ക് അയച്ചു.

കഴിഞ്ഞ ബുധനാഴ്ച ആണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഈ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കല്യാണിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയും മുംബൈ കോര്‍പറേഷന്‍ നിരീക്ഷിക്കുന്നുണ്ട്. ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തിയ 92 പേര്‍ മുംബൈയില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിള്‍ ജെനോം സ്വീക്വന്‍സിങ്ങിന് വിധേയമാക്കും.

നവംബര്‍ 12നും 26നും ഇടയില്‍ ഇന്ത്യയില്‍ എത്തിയ യാത്രക്കാരെ നിരീക്ഷിച്ചുവരികയാണ്. നിലിവില്‍ ആര്‍ക്കും ലക്ഷണങ്ങളോ കൊവിഡ് പോസിറ്റീവ് ആകുകയോ ചെയ്തിട്ടില്ലെന്നാണ് മുംബൈ കോര്‍പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ സുരേഷ് കകാനി പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in