അഞ്ച് വര്‍ഷത്തിനിടെ എത്തിയത് 6000 കോടി; ബിലീവേഴ്സ് ചര്‍ച്ച് റെയ്ഡില്‍ പിടിച്ചത് 5 കോടി

അഞ്ച് വര്‍ഷത്തിനിടെ എത്തിയത് 6000 കോടി; ബിലീവേഴ്സ് ചര്‍ച്ച് റെയ്ഡില്‍ പിടിച്ചത് 5 കോടി
Published on

ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹിയിയും കേരളത്തിലുമായി നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത അഞ്ച് കോടി രൂപയാണ് പിടിച്ചെടുത്തത്. അഞ്ച് വര്‍ഷത്തിനിടെ വിദേശസഹായമായി 6000 കോടി രൂപ എത്തിയിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെ മുതല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പ്രധാന ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി നടക്കുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിദേശ സഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമാണ് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിന് നല്‍കണമെന്നുമാണ് നിയമം. എന്നാല്‍ ചാരിറ്റിക്കായി ശേഖരിച്ച പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്‍പ്പടെയാണ് ബിലീവേഴ്‌സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണക്കുകളിലെ പൊരുത്തക്കേടും പരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്ന് സഹായം ലഭ്യമാക്കാനുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in