ഇടുക്കി അണക്കെട്ട് തുറന്നു; വൈകിട്ടോടെ വെള്ളം ആലുവ, കാലടി ഭാഗത്ത്

ഇടുക്കി അണക്കെട്ട് തുറന്നു; വൈകിട്ടോടെ വെള്ളം ആലുവ, കാലടി ഭാഗത്ത്
Published on

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. ആദ്യം അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.

പെരിയാറിലെ ജലനിരപ്പ് ഒരുമീറ്ററോളം ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്. വെള്ളം വൈകിട്ട് നാല് മണിയോടെ ആലുവ, കാലടി ഭാഗത്തെത്തും. വെള്ളമൊഴുകി പോകുന്ന പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് തുറക്കുന്നത്. 2018നെ അപേക്ഷിച്ച് പത്തിലൊന്ന് വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക. കുറ്റമറ്റ മുന്നൊരുക്കങ്ങളാണ് ഷട്ടറുകള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയിട്ടുള്ളത്.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

Related Stories

No stories found.
logo
The Cue
www.thecue.in