ഇടുക്കി ഡാം തുറന്നേക്കും, നേരത്തെ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

ഇടുക്കി ഡാം തുറന്നേക്കും, നേരത്തെ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
Published on

ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

നിലവില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് ഇടുക്കി ഡാമില്‍. 2397.18 അടിയാണ് നിലവില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ്. അത് 2397.86 അടി ആയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പ് മുന്നറിയിപ്പ് നല്‍കുമെന്നും ഉടന്‍ തുറക്കുന്ന നടപടികളിലേക്ക് കടക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാത്രി സമയത്ത് ഒരു കാരണവശാലും ഡാം തുറക്കരുതെന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചത്.

അതേസമയം മഴപെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും ഇടുക്കിഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്നും ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു.

രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അത് മുന്നില്‍ കണ്ട് ഡാം തുറന്നുവിട്ട് ജലം ക്രമീകരിക്കണം. ഡാം തുറന്നുവിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥയുണ്ടാകരുത്, 2385ല്‍ ജലനിരപ്പ് നിജപ്പെടുത്തണം. മഴ പെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും ഡീന്‍ കുരായ്ക്കോസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in