മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലലടച്ച വയനാട് സ്വദേശി ഇബ്രാഹിമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.
അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹിം നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വടകരയില്‍ നിന്നാണ് ഇബ്രാഹിമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആറ് വര്‍ഷമായി വിയ്യൂര്‍ ജയിലിലാണ് ഇബ്രാഹിം.
ഇബ്രാഹിം പലതവണ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ആറ് വര്‍ഷത്തനിടെ നെടുങ്കരണയിലെ വീട്ടിലെത്തിയത് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ലഭിച്ച പരോളില്‍ മാത്രമായിരുന്നു.
കടുത്ത പ്രമേഹത്തെ തുടര്‍ന്ന് പഴുപ്പ് വന്ന് പല്ലുകള്‍ നീക്കം ചെയ്തു. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടെന്നും ഹൃദ്രോഗമുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. കേസില്‍ വിചാരണ വൈകുന്നത് ചൂണ്ടികാട്ടി പലതവണ കുടുംബം ജാമ്യാപേക്ഷ നല്‍കിയിരുന്നു.