‘ഞാനൊരു ഇടതുപക്ഷ ചായ്‌വുള്ളയാളാണ്, പക്ഷെ തല തിരിഞ്ഞ ലെഫ്റ്റ് അല്ല’; ജഗ്ഗി വാസുദേവ്

‘ഞാനൊരു ഇടതുപക്ഷ ചായ്‌വുള്ളയാളാണ്, പക്ഷെ തല തിരിഞ്ഞ ലെഫ്റ്റ് അല്ല’; ജഗ്ഗി വാസുദേവ്

Published on

താന്‍ ഇടതുപക്ഷ ചായ്‌വുള്ളയാളാണെന്ന് ജഗ്ഗി വാസുദേവ്. സങ്കല്‍പ്പിക്കാനാവുന്നതിലും എത്രയോ അദികം ലെഫ്റ്റ് ആണ് താനെന്നും ഇഷാ ആശ്രമത്തില്‍ അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ജഗ്ഗി വാസുദേവ് പറഞ്ഞു. പക്ഷെ താനൊരു തലതിരിഞ്ഞ ലെഫ്റ്റ് അല്ലെന്നും ഒരു ശിഷ്യയുടെ ചോദ്യത്തിന് മറുപടിയായി ജഗ്ഗി വാസുദേവ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘സാധാരണ കണ്ടു വരുന്നത് പോലെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളെ ലെഫ്റ്റ് ഔട്ട് ആക്കുന്ന തരം തലതിരിഞ്ഞ ലെഫ്റ്റ് അല്ല ഞാന്‍. അങ്ങനെ ചെയ്യുന്നവരെയാകും നിങ്ങള്‍ ലെഫ്റ്റ് എന്ന് ഇപ്പോള്‍ വിളിക്കുന്നത്. എന്നാല്‍ ഇടതുപക്ഷത്തെ പറ്റിയുള്ള എന്റെ സങ്കല്‍പ്പം അതല്ല. ഇടതുപക്ഷമെന്നത് എന്റെ മനസില്‍ കുറേക്കൂടി നീതിപൂര്‍വകമായ, ന്യായയുക്തമായ ഒരു രാഷ്ട്രീയ ഭരണ സംവിധാനമാണ്.

ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നോളം ഒരിക്കല്‍ പോലും രാഷ്ട്രീയം പറഞ്ഞിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ തുടങ്ങിയാല്‍ ഒരു പക്ഷെ നിങ്ങള്‍ മോഹാലസ്യപ്പെട്ട് വീണേക്കാം. അതുകൊണ്ട് ഞാന്‍ ഒരിക്കലും ഒന്നും വിട്ടുപറയാന്‍ പോകുന്നില്ല. ഇന്ന് ഇടതുപക്ഷമാണെന്ന് പറഞ്ഞുനടക്കുന്നവരില്‍ പലരും, താത്വികമായി ഇടതുപക്ഷവുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്,'- ജഗ്ഗി വാസുദേവ് പറഞ്ഞു.

logo
The Cue
www.thecue.in