എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?
Published on

ഇക്കൊല്ലത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിനു തന്നെയും, പ്രത്യേകിച്ച് യൂറോപ്പിനും ബ്രിട്ടണും. 2020ലെ പോലെ ഇലക്ഷന്‍ ഫലം പുറത്തുവരാന്‍ താമസിക്കും എന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ 2016ലെ ഹിലാരി-ട്രംപ് മത്സരം പോലെ ട്രംപ് അനുകൂല തരംഗമാണു ചൊവ്വാഴ്ച രാത്രി കണ്ടത്. ഏഴ് തൂക്ക് സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷത്തിലും വ്യക്തമായ മുന്‍തൂക്കം ട്രംപിന് കിട്ടി.

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?
പരാജയത്തിന് ശേഷം പ്രസിഡന്റാകുന്ന രണ്ടാമന്‍, ട്രംപ് ആവര്‍ത്തിക്കുന്നത് 132 വര്‍ഷം മുന്‍പത്തെ ചരിത്രം; ആരാണ് ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ്?

അമേരിക്കയില്‍ ജനങ്ങളുടെ ജീവിതം ഏറ്റവും കഷ്ടപ്പെട്ട ദിനങ്ങളിലൂടെയായിരുന്നു കഴിഞ്ഞ നാല് കൊല്ലം കടന്നുപോയത്. വിലക്കയറ്റം അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു. 2020ല്‍ 1.2 ശതമാനം ഉണ്ടായിരുന്ന പണപ്പെരുപ്പം 2022ല്‍ 8 ശതമാനത്തില്‍ എത്തി. തൊഴിലില്ലായ്മ കുറവായിരുന്നുവെങ്കിലും സാധനങ്ങളുടെ വില കുതിച്ചു കയറി. വീട്ടുവാടക വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെട്ട് പലിശനിരക്ക് കൂട്ടിക്കൊണ്ടിരുന്നു. ബാങ്കുകളിലെ പലിശനിരക്ക് കൂടി, വീടുകള്‍ക്ക് വേണ്ടി എടുത്ത ലോണുകളുടെ പലിശനിരക്ക് ഇരട്ടിയില്‍ അധികമായി. ആളുകള്‍ വിപണിയില്‍ പണമിറക്കാതെയായി. സര്‍ക്കാര്‍ ഇടപെടലില്‍ 2024ല്‍ പണപ്പെരുപ്പം 2.4 ശതമാനമായി മാറിയെങ്കിലും സാധനങ്ങളുടെ വില കൂടിത്തന്നെ നില്‍ക്കുന്നു.

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?
വിസ നിയമങ്ങള്‍, അബോര്‍ഷന്‍, എല്‍ജിബിടിക്യു; ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുമ്പോള്‍ ചര്‍ച്ചയാകുന്നത്

മറ്റൊരു നിര്‍ണ്ണായക ഘടകമായിരുന്നു അബോര്‍ഷന്‍. അമേരിക്കയില്‍ 50 കൊല്ലം മുന്‍പ് സുപ്രീം കോടതി സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്‍മേല്‍ കൊടുത്തിരുന്ന അവകാശം കഴിഞ്ഞ ടേമില്‍ ട്രംപ് നിയമിച്ച സുപീം കോടതി ജഡ്ജിമാര്‍ റദ്ദ് ചെയ്ത് സംസ്ഥാനങ്ങളുടെ തീരുമാനത്തിന് വിട്ടുകൊടുത്തു. റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ അബോര്‍ഷന്‍ നിരോധിക്കുന്നത് പോലെയുള്ള കടുത്ത നിയമങ്ങള്‍ കൊണ്ടുവന്നു. ബലാത്സംഗത്തെ തുടര്‍ന്ന് ഒരാള്‍ ഗര്‍ഭിണി ആയാലും ഗര്‍ഭസ്ഥശിശു മരിച്ചാലും അബോര്‍ഷന്‍ അനുവദിക്കാത്ത നിലപാടിലേക്ക് ചില സംസ്ഥാനങ്ങള്‍ എത്തിച്ചേര്‍ന്നു.

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?
കോമ്രേഡ്, മാര്‍ക്സിസ്റ്റ്, ഗര്‍ഭഛിദ്രം: കമലയില്‍ ട്രംപ് ചാര്‍ത്തിയ 'കമ്മി' ചാപ്പയും യുഎസ്സിനെ പൊള്ളിച്ച ഹോട്ട് ടോപ്പിക്കുകളും

ഈ രണ്ടു ഘടകങ്ങളാണ് 2024 ഇലക്ഷനില്‍ മുന്നിട്ടുനിന്നിരുന്നത്. ട്രമ്പിന്റെ തനത് മെയില്‍ ഷ്വവനിസ്റ്റ് സ്വഭാവത്തിനു പണ്ടേ ജന പിന്തുണയുണ്ട്. ആദ്യഘട്ടത്തില്‍ 80 വയസ് പ്രായമായ ബൈഡന് ജനപിന്തുണ കുറവായിരുന്നു. ട്രംപുമായുള്ള ആദ്യ ഡിബേറ്റിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നും മകനെതിരെ വന്ന കേസു കൊണ്ടും ബൈഡണ്‍ മത്സരത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് വന്ന കാമല ഹാരിസിനു ജനങ്ങളില്‍ വിപുലമായ സ്വാധീനം ഉണ്ടാക്കുവാനുള്ള അവസരം ലഭിച്ചില്ല. തന്റെ കഴിവ് മുഴുവന്‍ എടുത്താണു കാമല മുന്നോട്ട് പോയത്. കാമലയ്ക്ക് വേണ്ടി ഒബാമമാരും, ക്ലിന്റണും മാത്രമല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ബുഷിന്റെ കാലത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ഡിക് ചെനി അടക്കമുള്ളവരും രംഗത്തുണ്ടായിരുന്നു.

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?
ട്രംപിന്റെ വിശ്വസ്തന്‍! സിഐഎ തലവനാകാന്‍ സാധ്യതയുള്ള ഇന്ത്യന്‍ വംശജന്‍, ആരാണ് കശ്യപ് 'കാഷ്' പട്ടേല്‍?

ആദ്യ ഡിബേറ്റ് സമയത്ത് ഒഹായോവിലെ സ്പ്രിംഗ്ഫീല്‍ഡില്‍ താമസിച്ചിരുന്ന ഹെയ്തിയന്‍ അഭയാര്‍ത്ഥികള്‍ അയല്‍ക്കാരുടെ പട്ടിയെയും പൂച്ചയെയും കൊന്നു തിന്നുന്നു എന്ന ട്രംപിൻ്റെ നുണ ഇലോന്‍ മസ്‌ക് ഉള്‍പ്പെടെ പ്രചരിപ്പിച്ചു. ഈ പ്രചാരണം പ്രദേശവാസികള്‍ക്ക് അപകടമാകുന്ന തരത്തിലായതോടെ ട്രംപ് പറയുന്നത് തെറ്റാണെന്ന് റിപ്പബ്ലിക്കനായ ഒഹായോ ഗവര്‍ണ്ണര്‍ ഡ്വിവൈനു പറയേണ്ടി വന്നു. പക്ഷേ ട്രംപും കൂട്ടരും പിന്മാറിയില്ല, അവര്‍ അഭയാര്‍ത്ഥികളെ ഭീകരരായി ചിത്രീകരിച്ചു. ഇലക്ഷനില്‍ ഈ മൂന്നാമത്തെ ഘടകം ട്രംപ് കാമലയ്ക്ക് എതിരെയും പ്രയോഗിച്ചു. കാമലയാണു അഭയാര്‍ത്ഥികളെ മെക്‌സിക്കോയില്‍ നിന്നും അമേരിക്കയില്‍ എത്തിക്കുന്നത് എന്നാണു ട്രംപ് പറഞ്ഞിരുന്നത്. അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുവാന്‍ മെക്‌സിക്കോയിലും മറ്റു സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലും കാമല പോയി ചര്‍ച്ച നടത്തിയത് ഇക്കൊല്ലം അഭയാര്‍ത്ഥികളുടെ എണ്ണം കുറച്ചിരുന്നു. എന്നിട്ടും കാമലയ്ക്ക് ട്രംപിന്റെ കുപ്രചരണത്തിന്റെ മുനയൊടിക്കുവാന്‍ കഴിഞ്ഞില്ല. ട്രംപ് കൊട്ടിഘോഷിച്ച് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച മതിലുകള്‍ ചാടിക്കടന്നു അമേരിക്കയിലേയ്ക്ക് ആളുകള്‍ നുഴഞ്ഞു കയറുന്നത് ഉയര്‍ത്തിക്കാട്ടാന്‍ പോലും കാമലയ്ക്ക് കഴിഞ്ഞില്ല.

2020ലെ പരാജയത്തെ തുടര്‍ന്ന് ട്രംപ് തോല്‍വി സമ്മതിക്കാതെ ഇലക്ഷന്‍ അട്ടിമറി നടത്തുവാന്‍ ശ്രമിക്കുകയും 2021 ജനുവരി 6ന് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമന്റ് മന്ദിരം ആക്രമിച്ചതും ന്യൂട്രല്‍ വോട്ടുകാരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ട്രംപ് സാമ്പത്തിക കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് കോടതി ജ്യൂറി കണ്ടെത്തുകയും അതിനുള്ള ശിക്ഷ വിധിക്കാനിരിക്കുകയുമാണ്. ഈ ഘടകങ്ങളും ശക്തിയുള്ള സ്ഥാനാര്‍ത്ഥി ഡെമോക്രാറ്റില്‍ ഇല്ലാത്തതും ന്യൂട്രല്‍ വോട്ടര്‍മാരെ ബാധിച്ചിരുന്നു.

ഇസ്രയേല്‍, ഗാസ യുദ്ധത്തിലെ നിലപാടുകളില്‍ പ്രതിഷേധിച്ച് അറബ് അഭയാര്‍ത്ഥി വോട്ടര്‍മാര്‍ മിഷിഗണിലെ ഡെമോക്രാറ്റ് പ്രൈമറിയില്‍ ബൈഡണ്‍/കാമലയ്ക്ക് എതിരെ വോട്ടു ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഏഴ് തൂക്ക് സംസ്ഥാനങ്ങളില്‍ ഒന്നാണ് മിഷിഗണ്‍. അവര്‍ക്ക് കൃത്യമായ ഉത്തരം നല്‍കുവാന്‍ കാമല തയ്യാറായില്ല. 2020ല്‍ തപാല്‍ വോട്ടും, നേരത്തെ വോട്ട് ചെയ്യുന്നതുമാണു ബൈഡന് വിജയം സമ്മാനിച്ചതെന്ന് ട്രംപ് പ്രചരിപ്പിച്ചിരുന്നതിനാല്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ ഈ രണ്ടു രീതിക്കും ശക്തമായ നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ റിപ്പബ്ലിക്കന്മാര്‍ ഈ രണ്ട് രീതിയും ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ ട്രംപ് ആവശ്യപ്പെട്ടു. അത് റിപ്പബ്ലിക്കന്മാര്‍ ചെയ്തു എന്നാണു കണക്കുകള്‍ കാണിക്കുന്നത്.

തനത് രാഷ്ട്രീയക്കാരനല്ലാത്തതിന്റെ ഗുണം ട്രംപിന് കിട്ടിയിട്ടുണ്ട്. നോര്‍ത്ത് കരോളിനയില്‍ ഗവര്‍ണ്ണര്‍ ആകും എന്നു കരുതിയിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലൈംഗിക സൈറ്റില്‍ കമന്റ് ഇട്ടു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എന്നാല്‍ ക്രിമിനല്‍ കേസില്‍ ജ്യൂറി തെറ്റുകാരന്‍ എന്നു കണ്ടെത്തിയതോ, ഹോളിവുഡ് ടേപ്പില്‍ തനിക്ക് സ്ത്രീകളുടെ എവിടെയും പിടിക്കാം എന്നു പറഞ്ഞതോ, ലൈംഗിക പീഡനക്കേസിലെ ഇരയ്ക്ക് മാനനഷ്ടത്തുക നല്‍കേണ്ടി വന്നതോ ഒന്നും ബിസിനസുകാരനായ ട്രംപിനെ ബാധിച്ചില്ല എന്നു മാത്രമല്ല അത് വോട്ടാക്കി മാറ്റുവാന്‍ 2016ലെ പോലെ 2024ലും കഴിയുകയും ചെയ്തു. കാമലയ്ക്ക് ആകട്ടെ ആഫ്രിക്കന്‍ അമേരിക്കന്‍ ഡെമോക്രാറ്റ് വോട്ടര്‍മാരെ കൊണ്ട് പോലും കൂടുതലായി വോട്ട് ചെയ്യിക്കുവാനായില്ല. 2016ല്‍ തോറ്റെങ്കിലും ഹിലാരിക്ക് ട്രംപിനേക്കാള്‍ പോപ്പുലര്‍ വോട്ടുകള്‍ കൂടുതല്‍ കിട്ടിയത് ആവര്‍ത്തിക്കുവാന്‍ കാമലയ്ക്ക് കഴിയാതെ പോയതിന് കാരണം ഇതാണ്.

ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തി അമേരിക്കന്‍ ജനത കൊടുക്കുന്ന ടാക്‌സ് ഇല്ലാതാക്കും, അഭയാര്‍ത്ഥികളെ ഒന്നടങ്കം പുറത്താക്കും, വിലക്കയറ്റം ഇല്ലാതാക്കും, കേന്ദ്രതലത്തില്‍ അബോര്‍ഷന്‍ നിരോധനം കൊണ്ടു വരും, വാക്‌സിന്‍ നിരോധിക്കും, കൂടുതല്‍ എണ്ണ ഖനനം ചെയ്യും എന്നിങ്ങനെയുള്ള ട്രംപിന്റെ വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുവാന്‍ കാമലയ്ക്ക് കഴിഞ്ഞില്ല. അമേരിക്കന്‍ ജനതയുടെ ടാക്‌സ് ഇല്ലാതാക്കി ഇറക്കുമതിക്ക് ചുങ്കം കൂട്ടിയാല്‍ അമേരിക്കക്കാര്‍ കൂടുതല്‍ വില കൊടുത്ത് സാധനം വാങ്ങേണ്ടി വരുമെന്നും അഭയാര്‍ത്ഥികള്‍ പോയാല്‍ കൃഷിയിടങ്ങളില്‍ ഉള്‍പ്പെടെ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ ആളുകള്‍ ഇല്ലാതാകുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്നും ബൈഡന്റെ കാലത്താണു അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഖനനം നടന്നതെന്നുമുള്ള വസ്തുതകള്‍ പ്രചാരണത്തിന്റെ ഭാഗമാക്കാന്‍ കാമലയ്ക്ക് കഴിഞ്ഞില്ല. ഇലക്ഷന്‍ സമയത്ത് പ്രശ്‌നങ്ങള്‍ നേരിടുന്ന വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് വോട്ടര്‍മാരെ അനുകൂലമാക്കാറുണ്ട്. എന്നാല്‍ കാമലയുടെ ഇത്തരം സന്ദര്‍ശനങ്ങളുടെ ലക്ഷ്യങ്ങള്‍ തെറ്റായി വാഖ്യാനിച്ച് തനിക്ക് അനുകൂലമാക്കാന്‍ ട്രംപിനാണു കഴിഞ്ഞത്.

ഒബാമയുടെ കാലത്തും ട്രംപിന്റെ കാലത്തും ശ്രമിച്ചിട്ട് നടക്കാതിരുന്ന വിമാനത്താവളം, റോഡ്, പാലങ്ങള്‍, റെയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് പണം ബഡ്ജറ്റില്‍ ഇരു പാര്‍ട്ടികളെ കൊണ്ടും സമ്മതിപ്പിച്ച് പാസാക്കി കൊവിഡ് കാലത്ത് നഷ്ടപ്പെട്ട ജോലികള്‍ തിരിച്ച് കൊണ്ടുവന്ന ബൈഡണ്‍ സര്‍ക്കാരിന്റെ കഴിവ് പ്രചരിപ്പിച്ച് വോട്ടാക്കുവാന്‍ കാമലയ്‌ക്കോ ഡെമോക്രാറ്റ് പാര്‍ട്ടിക്കോ കഴിഞ്ഞില്ല. ആരോഗ്യമേഖല സാധാരണക്കാര്‍ക്ക് കൂടി പോക്കറ്റില്‍ നിന്നും അധികം പണം കളയാതെ പ്രാപ്യമാക്കിയതൊക്കെ പ്രചരിപ്പിക്കുവാന്‍ ട്രംപ് സമയം കൊടുത്തതുമില്ല.

2016, 2020 ഇലക്ഷനില്‍ പ്രയോഗിച്ച അതേ തന്ത്രങ്ങളാണു ട്രംപ് 2024ലും ഉപയോഗിച്ചത്. ഡിബേറ്റില്‍ കാമലയ്ക്ക് മുന്നില്‍ അപഹാസ്യനാകുമെന്ന് അവര്‍ തമ്മിലുള്ള ആദ്യ ഡിബേറ്റില്‍ തന്നെ ട്രംപ് തിരിച്ചറിഞ്ഞു. അതോടെ മറ്റൊരു ഡിബേറ്റിനു തയ്യാറായില്ല. ഓരോ ദിവസവും നുണകള്‍ തന്റെ സ്വന്തം സാമൂഹ്യ മാധ്യമത്തിലൂടെ പുറത്ത് വിട്ട് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുവാനും അതിനെ മാത്രം എതിര്‍ക്കേണ്ട അവസ്ഥയിലേയ്ക്ക് എതിരാളിയെ കൊണ്ടെത്തിക്കുവാനും ഇത്തവണയും ട്രംപിനായി. 2016, 2020 അനുഭവങ്ങള്‍ക്ക് അനുസരിച്ച് തന്ത്രങ്ങള്‍ മെനയുവാന്‍ കാമലയ്ക്കും ഡെമോക്രാറ്റുകള്‍ക്കും സാധിച്ചതുമില്ല.

ഒരു സ്ത്രീയെ പ്രസിഡന്റ് ആയി അംഗീകരിക്കുവാന്‍ 2008ലും 2016ലും ഡെമോക്രാറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച ബുദ്ധിമുട്ട് 2024ലും പോലും നിലനില്‍ക്കുന്നുവെന്നതും ട്രംപ് കൊടുത്ത പൊള്ളയായ വാഗ്ദാനങ്ങള്‍ തുറന്നു കാട്ടുവാന്‍ കാമലയ്ക്ക് കഴിയാതെ പോയതും ട്രംപിന്റെ വിജയം അനായാസമാക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in