സൂര്യയെ ചെരിപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയെന്ന് ഹിന്ദുമക്കള്‍ കക്ഷി നേതാവ്, വിവാദമായപ്പോള്‍ തള്ളിപ്പറഞ്ഞ് പാര്‍ട്ടി

സൂര്യയെ ചെരിപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയെന്ന് ഹിന്ദുമക്കള്‍ കക്ഷി നേതാവ്, വിവാദമായപ്പോള്‍ തള്ളിപ്പറഞ്ഞ് പാര്‍ട്ടി
Published on

നടന്‍ സൂര്യയെ ചെരിപ്പൂരി അടിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അദ്ധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം. സംഭവം വിവാദമായപ്പോള്‍ പാര്‍ട്ടി ഇയാളെ തള്ളി രംഗത്തെത്തി. ഇങ്ങനെയായിരുന്നു ധര്‍മ്മയുടെ വാക്കുകള്‍. നടന്‍ സൂര്യ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും വഴിതെറ്റിക്കുകയാണ്. സൂര്യയുടെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്‍ തീര്‍ത്തും മോശമായ പ്രസ്ഥാനമാണ്. മൂന്ന് വയസ്സുമുതലുള്ള കുട്ടികളെ ചേര്‍ക്കുകയാണ്.

സൂര്യയെ ചെരിപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയെന്ന് ഹിന്ദുമക്കള്‍ കക്ഷി നേതാവ്, വിവാദമായപ്പോള്‍ തള്ളിപ്പറഞ്ഞ് പാര്‍ട്ടി
ഒടിടി റിലീസ് വരുമാനത്തിലെ 1.5 കോടി സിനിമാ തൊഴിലാളികള്‍ക്ക്, മാതൃകയാണ് സൂര്യ

അഞ്ച് വയസ്സ് മുതലാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. ഒന്നാംക്ലാസ് മുതലാണ് കുട്ടികള്‍ പഠനം തുടങ്ങേണ്ടത്. കമ്മ്യൂണിസ്റ്റുകളുടെ അടുത്തുനിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പണം വാങ്ങിയാണ് സൂര്യ ഇങ്ങനെ ചെയ്യുന്നത്. ഇത് നിയമങ്ങള്‍ക്കും സര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്കും എതിരാണ്. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍, എവിടെ സൂര്യയെ കാണുന്നോ അവിടെവെച്ച് ചെരിപ്പൂരി നടനെ അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിന്റെ വകയായി ഒരു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു പരാമര്‍ശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ വിവാദമായതോടെ അര്‍ജുന്‍ സമ്പത്ത് ഈ നേതാവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം. നീറ്റ് പരീക്ഷയ്‌ക്കെതിരായ സൂര്യയുടെ പരാമര്‍ശം അറിവില്ലായ്മയാണെന്നും അതും മനുസ്മൃതിയും തമ്മില്‍ എന്താണ് ബന്ധമെന്നും അര്‍ജുന്‍ സമ്പത്ത് ചോദിച്ചു. സൂര്യ കുപ്രചരണങ്ങളില്‍ വീഴുകയാണെന്നും അങ്ങനെയുണ്ടാകരുതെന്ന് സൂര്യയെയും അച്ഛന്‍ ശിവകുമാറിനെയും നേരില്‍ ബോധ്യപ്പെടുത്തുമെന്നുമായിരുന്നു അര്‍ജുന്‍ സമ്പത്തിന്റെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in