താജ്മഹലില്‍ കാവിക്കൊടിയുമായി ഹിന്ദു ജാഗ്രന്‍ മഞ്ച്; ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശവാദം

താജ്മഹലില്‍ കാവിക്കൊടിയുമായി ഹിന്ദു ജാഗ്രന്‍ മഞ്ച്; ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശവാദം
Published on

താജ്മഹല്‍ ശിവക്ഷേതമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച്. കാവിക്കൊടിയുമായി പ്രവര്‍ത്തകര്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ചു. താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് സംഘടന ആവശ്യപ്പെട്ടു.

വിജയദശമി ദിനത്തില്‍ നാല് പ്രവര്‍ത്തകര്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച് കാവിക്കൊടി പറത്തിയ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് ഗൗരവ് ടാക്കൂരിന്റെ നേതൃത്വത്തിലുള്ള സംഘം താജ്മഹലിനുള്ളില്‍ ശിവസ്തുതികളും പാടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തേജോ മഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ നിന്ന സ്ഥലത്തുണ്ടായിരുന്നതെന്ന് ഗൗരവ് ടാക്കൂര്‍ അവകാശപ്പെടുന്നു. നേരത്തെ അഞ്ച് തവണ താജ്മഹലിനുള്ളിലെത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്മാരകം ഹിന്ദുക്കള്‍ക്ക് കൈമാറുന്നത് വരെ ഇത് തുടരുമെന്നും ഗൗരവ് ടാക്കൂര്‍ പറഞ്ഞു. തങ്ങളുടെ കൊടിയല്ല യുവാക്കള്‍ വീശിയതെന്നാണ് ആര്‍.എസ്.എസിന്റെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in