ഹിജാബ് ഇസ്ലാമില്‍ അനിവാര്യമായ മതാചാരമല്ലെന്ന് കര്‍ണാടക

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമായ മതാചാരമല്ലെന്ന് കര്‍ണാടക
Published on

ഹിജാബ് ധരിക്കണമെന്ന് ഇസ്ലാമില്‍ മതാചാര പ്രകാരം നിര്‍ബന്ധമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതുകൊണ്ട് ഹിജാബ് നിരോധനം ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്യത്തിന്റെ ലംഘനമല്ല. ഹിജാബ് നിരോധന ഹര്‍ജിയില്‍ നിലപാട് അറിയിക്കുകയായിരുന്നു കര്‍ണാടക സര്‍ക്കാര്‍.

ഹിജാബ് നിരോധന ഉത്തരവ് നിയമപ്രകാരമുള്ളതാണെന്ന് അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി വാദിച്ചു. വിദ്യാഭ്യാസ നിയമപ്രകാരമുള്ളതാണ് ഹിജാബ് നിരോധന ഉത്തരവ്. ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശത്തില്‍ പെടുന്നതല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ന് സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വാദം തിങ്കളാഴ്ചയും തുടരും.

Related Stories

No stories found.
logo
The Cue
www.thecue.in