പാലത്തായി കേസില്‍ പുതിയ അന്വേഷണസംഘം, ഐജി ശ്രീജിത്തിനെ മേല്‍നോട്ടത്തില്‍ നിന്ന് മാറ്റണമെന്നും ഹൈക്കോടതി

പാലത്തായി കേസില്‍ പുതിയ അന്വേഷണസംഘം, ഐജി ശ്രീജിത്തിനെ മേല്‍നോട്ടത്തില്‍ നിന്ന് മാറ്റണമെന്നും ഹൈക്കോടതി
Published on

പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഐജി ശ്രീജിത്തിനെ മേല്‍നോട്ട ചുമതലയില്‍ നിന്ന് മാറ്റണമെന്നും കോടതി വ്യക്തമാക്കി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകണം പുതിയ ടീം. നിലവിലെ അന്വേഷണസംഘത്തിലുള്ള ഒരു ഉദ്യോഗസ്ഥനെയും പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തരുത്. രണ്ടാഴ്ചയ്ക്കകം സംഘം നിലവില്‍ വരണമെന്നും കോടതി നിര്‍ദേശിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പാലത്തായി കേസില്‍ പുതിയ അന്വേഷണസംഘം, ഐജി ശ്രീജിത്തിനെ മേല്‍നോട്ടത്തില്‍ നിന്ന് മാറ്റണമെന്നും ഹൈക്കോടതി
പാലത്തായി കേസ് അട്ടിമറിക്കാന്‍ ഇടപെട്ടത് ഐജി ശ്രീജിത്തെന്ന് ഹരീഷ് വാസുദേവന്‍, അന്വേഷണ ചുമതലയില്‍ നിന്ന് നീക്കണം

പുതിയ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നില്ല. ഏത് സംഘം അന്വേഷിക്കുന്നതിലും എതിര്‍പ്പില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇരയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്നുമാണ് കോടതിയെ അറിയിച്ചത്. നാലാം ക്ലാസുകാരിയെ അദ്ധ്യാപകന്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കേസെടുത്തെങ്കിലും പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതും പോക്‌സോ ചുമത്താതിരുന്നതും വിവാദമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടാതെ 90 ദിവസം തികയാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതും. ഇത്തരത്തില്‍ പൊലീസിന്റെ ഒത്തുകളി പ്രതിക്ക് ജാമ്യം കിട്ടാന്‍ സഹായകരമായെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ അന്വേഷണത്തില്‍ അപാകതകളുണ്ടെന്നും പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണമെന്നുമായിരുന്നു മാതാവിന്റെ ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in