പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത് ഹൈക്കോടതി

പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത് ഹൈക്കോടതി
Published on

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വര്‍ഗീസിനെ നിയമിച്ചുകൊണ്ടുള്ള നിയമന നടപടികള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് കോടതി നടപടി.

പ്രിയയുടെ നിയമനം ചോദ്യം ചെയ്ത് ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഓഗസ്റ്റ് 31നാണ് ഹര്‍ജി പരിഗണിക്കുക. അതുവരെ നിയമന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. യു.ജി.സിയെയും കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്.

യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനവുമായി സര്‍വകലാശാല മുന്നോട്ട് പോകുന്നത് എന്നാണ് ജോസഫ് സ്‌കറിയയുടെ പ്രധാന ആരോപണം. യു.ജി.സി മാനദണ്ഡ പ്രകാരമുള്ള അധ്യാപന യോഗ്യത പ്രിയയ്ക്കില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആണ് യു.ജി.സിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പ്രിയ വര്‍ഗീസിന്റെ യോഗ്യത പരിഗണിച്ച് യു.ജി.സി വിശദീകരണം നല്‍കണം. ഹര്‍ജിയിലെ എതിര്‍ കക്ഷിയായ പ്രിയാ വര്‍ഗീസിന് പ്രത്യേക ദൂതന്‍വഴി നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in