ലൈംഗിക അതിക്രമ പരാതികളില്‍ തെളിവില്ലാതെ പ്രതിയാക്കരുത്; പോക്‌സോ കേസിലും ജാഗ്രത വേണമെന്ന് ഹൈക്കോടതി
ലൈംഗിക അതിക്രമ പരാതികളില്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതികളാക്കരുത്. പോക്‌സോ കേസുകളില്‍ ഉള്‍പ്പെടെ ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
ലൈംഗികാതിക്രമ കേസുകളില്‍ നിരപരാധികളെ പ്രതികളാക്കിയാല്‍ അവര്‍ ഇരകളായി മാറും. കോട്ടയം പാമ്പാടിയില്‍ ബസുടയ്‌ക്കെതിരെ വിദ്യാര്‍ത്ഥിനി നല്‍കിയ കേസില്‍ വിധി പറയുമ്പോളാണ് കോടതിയുടെ നിരീക്ഷണം. ബസുടമ മോശമായി പെരുമാറിയെന്നായിരുന്നു പരാതി.
വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ കൈയ്യില്‍ ബസുടമ ഇടിച്ചു എന്നായിരുന്നു പരാതി. ബസ് യാത്രക്കാരായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം കേസുകളില്‍ ജാഗ്രത വേണമെന്ന് കോടതി നിരീക്ഷിച്ചത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം