വിമാനത്തിനകത്തെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

വിമാനത്തിനകത്തെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Published on

വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്നാമത്തെയാള്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണനാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

വിമാനത്തില്‍ നടന്നത് മുദ്രാവാക്യം മാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചു.

വിമാനത്തിനകത്തെ ദൃശ്യം റെക്കോര്‍ഡ് ചെയ്യാന്‍ സംവിധാനം ഉണ്ടോ എന്ന് ചോദിച്ച കോടതി ദൃശ്യങ്ങള്‍ ലഭിച്ചാല്‍ പരിശോധിക്കാം എന്ന് വ്യക്തമാക്കി. അതേസമയം ചെറുവിമാനങ്ങള്‍ ആയതിനാല്‍ സി.സി.ടി.വി ഇല്ലെന്നാണ് ഡി.ജി.പി കോടതിയില്‍ പറഞ്ഞു. എന്നാല്‍ സി.സി.ടി.വി പിന്നീട് എടുത്ത് മാറ്റിയതായിരിക്കാം എന്നാണ് മൂന്നാം പ്രതി സുജിത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഇത് തള്ളിയ ഡി.ജി.പി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ മൂന്ന് പ്രതികള്‍ക്കും നേരത്തെ പദ്ധതി ഇട്ടിരുന്നുവെന്ന് കോടതിയില്‍ പറഞ്ഞു. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ച് കൊണ്ട് പ്രതികള്‍ അടുത്തേക്ക് വരുന്നത് സ്ഥിരീകരിക്കുന്ന സാക്ഷി മൊഴികളും ഡിജിറ്റല്‍ രേഖകളുമുണ്ടെന്നും ഡി.ജി.പി കോടതിയില്‍ വാദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in