പെണ്‍കുട്ടികളെ അപമാനിക്കുന്ന നടപടി, പരിഷ്‌കൃത സമൂഹത്തിന് ചേരില്ല; സമസ്ത നേതാവിനെതിരെ വീണ ജോര്‍ജ്

പെണ്‍കുട്ടികളെ അപമാനിക്കുന്ന നടപടി, പരിഷ്‌കൃത സമൂഹത്തിന് ചേരില്ല; സമസ്ത നേതാവിനെതിരെ വീണ ജോര്‍ജ്
Published on

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ക്ഷണിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി ഇറക്കിവിട്ട സമസ്ത നേതാവിന്റെ നടപടിക്കെതിരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സമസ്ത നേതാവ് നടത്തിയ പരാമര്‍ശം അപലപനീയമാണ്. പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണെന്നും വീണ ജോര്‍ജ്.

സമസ്ത നേതാവിന്റെ പരാമര്‍ശം പെണ്‍കുട്ടികളെ അപമാനിക്കുന്ന നടപടിയാണ്. പെണ്‍കുട്ടികള്‍ക്കുള്ള അംഗീകാരം അവര്‍ തന്നെയാണ് വാങ്ങേണ്ടതെന്നും മന്ത്രി പറഞ്ഞു.

പെരിന്തല്‍മണ്ണ പനങ്കാരക്കടുത്തുള്ള മദ്‌റസ വാര്‍ഷിക പരിപാടിയിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയിലേക്ക് ക്ഷണിച്ച് അപമാനിച്ച് ഇറക്കിവിട്ടത്.

വേദിയിലെത്തിയ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക വിരുദ്ധമാണെന്ന് കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു.

എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞത്

''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്''

Related Stories

No stories found.
logo
The Cue
www.thecue.in