‘നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി’; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ 

‘നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി’; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ 

Published on

സംസ്ഥാനത്ത് ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എല്ലാവരും ജാഗ്രത പുലര്‍ത്തണം. ആശുപത്രികളിലേത് പോലെ തന്നെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരും ശ്രദ്ധിക്കണം. ലക്ഷണങ്ങളില്ലെന്ന് കരുതി പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി ഇടപെടുകയോ ചെയ്യരുത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിനോദസഞ്ചാരിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്നറിഞ്ഞയുടനെ റിസോര്‍ട്ടുമായി ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ അവര്‍ അവിടുന്ന് പോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മൂന്നാറില്‍ നിന്ന് രോഗിയുള്‍പ്പെടുന്ന സംഘം എങ്ങനെയാണ് കൊച്ചിവരെയെത്തിയത് എന്ന് അന്വേഷിക്കുകയാണ്. അവരില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയില്ല. വിമാനത്താവളം അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നും പരിശോധനയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.

‘നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി’; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ 
ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ്; അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമം 

ഈ സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. എല്ലാവരും പരസ്പരം സഹായിക്കണം. വിദേശത്തുനിന്നു വന്നവരെ ആരും ശത്രുക്കളായി കാണരുത്, പക്ഷെ അവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

logo
The Cue
www.thecue.in