ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഉമിനീരിലൂടെ രോഗം പടര്‍ന്നു; ആള്‍ക്കൂട്ട സമരങ്ങള്‍ കൊവിഡ് പ്രതിരോധം തകര്‍ത്തുവെന്ന് കെ.കെ. ശൈലജ

ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഉമിനീരിലൂടെ രോഗം പടര്‍ന്നു; ആള്‍ക്കൂട്ട സമരങ്ങള്‍ കൊവിഡ് പ്രതിരോധം തകര്‍ത്തുവെന്ന് കെ.കെ. ശൈലജ
Published on

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങളാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമരങ്ങളില്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതോടെ ഉമിനിരീലൂടെ കൊവിഡ് പടര്‍ന്നു. ഇത് തിരിച്ചടിയായെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്തേക്ക് ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ആള്‍ക്കൂട്ട സമരങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നതെന്നും കെ.കെ. ശൈലജ ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മാസങ്ങളോളമായി വലിയ പ്രവര്‍ത്തനം ആരോഗ്യമേഖലയിലുള്ളവര്‍ നടത്തുന്നുണ്ട്. ഇതിനിടെയുള്ള ഇത്തരം നീക്കങ്ങള്‍ക്ക് അല്‍പ്പായുസ്സേയുള്ളു. ശരിയല്ലാത്ത പൊരുമാറ്റം ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ മുന്നറിയിപ്പ് നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in