ഹത്രാസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് എഫ്‌ഐആര്‍; രാജ്യദ്രോഹവും ചുമത്തി

ഹത്രാസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് എഫ്‌ഐആര്‍; രാജ്യദ്രോഹവും ചുമത്തി
Published on

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഗൂഢാലോചന നടന്നുവെന്നും ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുണ്ട്.

ജാതി കലാപത്തിന് ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. രാജ്യദ്രോഹ കുറ്റമുള്‍പ്പെടെ കര്‍ശന വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. എഫ്‌ഐആറിനെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെബ്‌സൈറ്റ് വഴി കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ജസ്റ്റിസ്‌ഫോര്‍ഹത്രാസ് വിക്ടിം.കാര്‍ഡ്. കോ എന്ന വെബ്‌സൈറ്റ് വഴിയാണ് ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇപ്പോള്‍ ലഭ്യമല്ലെന്നും പൊലീസ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in