ഹത്രാസ്: സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ ഹാജരാകണം

ഹത്രാസ്: സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ ഹാജരാകണം
Published on

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഈ മാസം 12 ഹാജരാകണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സംസ്‌കരിച്ചതിനെ കോടതി വിമര്‍ശിച്ചു. മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്ന് കോടതി പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാത്രമല്ല, അവരുടെ കുടുംബത്തിനും മൗലികാവകാശം നിഷേധിക്കപ്പെടുകയാണെന്നും കോടതി വിമര്‍ശിച്ചു. അഡീണല്‍ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, എഡിജിപി, ഹാത്രസ് ജില്ല മജിസ്‌ട്രേറ്റ്, സീനിയര്‍ പൊലീസ് സൂപ്രണ്ട് എന്നിവരാണ് കോടതിയില്‍ ഹാജരാകേണ്ടത്.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാകുന്നതിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് യാത്രാ സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ ജില്ലാ കളക്ട്രറോട് കോടതി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in