മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് കോടതിയിലിരിക്കെ; മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് കോടതിയിലിരിക്കെ; മൂന്ന്  തവണ മാറിയെന്ന് പരിശോധനാഫലം
Published on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശോധന ഫലം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റഎ ഹാഷ് വാല്യു മൂന്ന് തവണ മാറിയതായാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

അങ്കമാലി കോടതിയുടെ കൈവശമുള്ളപ്പോഴും ജില്ലാ കോടതിയുടെ കൈവശമിരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശമിരിക്കുമ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പരിശോധനാഫലം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇക്കാര്യത്തില്‍ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടും.

അതേസമയം, തുടരന്വേഷണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീയതി.

ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in