ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; പ്രാഥമിക അംഗത്വമടക്കം രാജിവെച്ചു

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; പ്രാഥമിക അംഗത്വമടക്കം രാജിവെച്ചു
Published on

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത നേതാവ് എന്നതടക്കം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന്റെ പടിയിറക്കം. പാര്‍ട്ടിയിലെ ഘടന തകരുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി-23 നേതാക്കളില്‍ പ്രധാനിയായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ നേതൃത്വം വേണമെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചും സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി-23 നേതാക്കളില്‍ ഗുലാം നബി ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എ.ഐ.സി.സി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആസാദിനെ നീക്കിയിരുന്നു.

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. നേരത്തെ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷ സ്ഥാനവും ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in