രാജ്യത്ത് സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് കൊവിഡില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. പരിപാടി അവതരിപ്പിക്കുന്നവരും മാസ്‌ക് ധരിക്കണം.
പരിപാടി ഓഡിറ്റോറിയത്തിലാണെങ്കില്‍ പരമാവധി 200 പേരെ അനുവദിക്കാം. പൊതുസ്ഥലങ്ങളില്‍ ആറടി അകലം വിട്ട് കാണികളെ അനുവദിക്കാവൂ. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പരിപാടി നടക്കുന്ന വേദിയും പരിസരവും അണുവിമുക്തമാക്കണം. അകത്തേക്കും പുറത്തേക്കും പോകുന്ന വഴിയില്‍ സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. മാസ്‌കുകള്‍ ഉപേക്ഷിക്കുന്നതിനായി പ്രത്യേക വേസ്റ്റ് ബിന്നുകള്‍ വേണം. തെര്‍മല്‍ സ്‌ക്രീനിഗ് നടത്തി കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കാവൂ.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഗര്‍ഭിണികള്‍, പ്രായമാവര്‍, രോഗികള്‍ എന്നിവരെ ജോലിക്ക് നിയോഗിക്കരുത്. പ്രദേശത്ത് തുപ്പാന്‍ അനുവദിക്കരുത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വീടുകളില്‍ നിന്നു തന്നെ മേക്കപ്പ് ചെയ്യാന്‍ ശ്രമിക്കണം. ഭക്ഷണവും കൊണ്ടു വരാന്‍ പ്രോത്സാഹിപ്പിക്കണം. പരിപാടി നടക്കുന്ന സ്ഥലത്ത് ഭക്ഷണവും പാനീയവും അനുവദിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം.