ജിഎസ്ടി കൂട്ടി; തിങ്കളാഴ്ച മുതല്‍ മില്‍മ പാല്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടും

ജിഎസ്ടി കൂട്ടി;  തിങ്കളാഴ്ച മുതല്‍ മില്‍മ പാല്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടും
Published on

തിങ്കളാഴ്ച മുതല്‍ പാല്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. പാല്‍, തൈര്, ലെസ്സി ഉല്‍പന്നങ്ങള്‍ക്ക് 5% വിലകൂടുമെന്നാണ് മില്‍മ ചെയര്‍മാന്‍ അറിയിച്ചത്. അരി, ധാന്യം, പാലുല്‍പ്പനങ്ങള്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 5 ശതമാനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വില കൂടുമെന്ന് മില്‍മ അറിയിച്ചത്.

ബുധനാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി ഉത്പന്നങ്ങളുടെ ജി.എസ്.ടി നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

എല്‍.ഇ.ഡി ലാമ്പുകള്‍, ലൈറ്റുകള്‍, പ്രിന്റിങ്ങ്, മഷി തുടങ്ങിയവയുടെ ജി.എസ്.ടി എട്ട് ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക് കൂട്ടിയിരുന്നു.

സോളാര്‍ വാട്ടര്‍ഹീറ്ററുകളുടെ ജി.എസ്.ടി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമാണ് കൂട്ടിയത്.

ആരോഗ്യ രംഗത്തെ നിരവധി സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും ജി.എസ്.ടി കൂട്ടിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തെഴുതിയിട്ടുണ്ട്.

പൊതുജനാരോഗ്യ മേഖലയ്ക്ക് മേല്‍ ഭാരം ചുമത്തി സര്‍ക്കാര്‍ നികുതിയിലൂടെ ലാഭമുണ്ടാക്കുന്നത് ശരിയല്ലെന്നും ഐ.എം.എ കത്തില്‍ പറയുന്നു.

അതേസമയം ജി.എസ്.ടി വര്‍ദ്ധനയില്‍ വ്യാപാര മേഖലയിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആവശ്യ വസ്തുക്കളുടെ ഉള്‍പ്പെടെ ജി.എസ്.ടി കൂട്ടിയത് വലിയ വിലവര്‍ദ്ധനയ്ക്ക് ഇടയാക്കും.

Related Stories

No stories found.
logo
The Cue
www.thecue.in